പത്തനംതിട്ടയില്‍ അഞ്ച് വയസ്സുകാരി മർദനമേറ്റ് മരിച്ചു.... രണ്ടാനച്ഛന്‍ പൊലീസ് കസ്റ്റഡിയിൽ... പീഡനശ്രമമെന്ന് സംശയം...

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു ക്രൂര സംഭവമണ് ഇപ്പോൾ ഈ മണിക്കൂറിൽ പുറത്ത് വന്നിരിക്കുന്നത്. പത്തനംതിട്ടയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനേമറ്റ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കുമ്പഴയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തമിഴ്‌നാട് രാജപാളയം സ്വദേശിനി കനകയുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനായ അലക്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് 23 വയസ്സായിരുന്നു പ്രായം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. നാല് മാസങ്ങൾക്ക് മുമ്പാണ് കുട്ടിയുടെ അമ്മയായ കനകയും അലക്‌സും കുമ്പഴയിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി പത്തനംതിട്ടയിലെ വിവിധയിടങ്ങളിലായി വീട്ടു ജോലി ചെയ്തു പോരുന്ന ആളാണ് കനക. കനക ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഇതിനിടെയാണ് അലക്‌സിനെ ഇഷ്ടപ്പെട്ട് ശേഷം ഇരുവരും താമസം തുടങ്ങിയത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കനക ദേഹമാസകലം പരിക്കുകളോടെ ജീവന്റെ തുടിപ്പില്ലാത്ത നിലയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്.
അലക്‌സിനോട് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ കനകയെ മര്‍ദിച്ചു. തുടര്‍ന്ന് സമീപവാസിയുടെ സഹായത്തോടെ കുട്ടിയെ ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി അലക്‌സ് കുട്ടിയെ മര്‍ദിച്ചിരുന്നതായി കനക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരം മദ്യപാനായിയ അലകസ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുകയും കുമ്പഴയില്‍ വെച്ച് തന്നെ പിടികൂടുകയുമായിരുന്നു.
കുട്ടി പീഡനത്തിന് ഇരയായതായും സംശയമുണ്ട്. ഇതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞ പാടുകളും കാണാൻ കഴിഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളും ഏറ്റിട്ടുണ്ട്. കാലിലും കയ്യിലും പുറത്തുമാണ് മുറിവുകള്‍ ഉള്ളത്.
മൃതദേഹം ഇപ്പോൾ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവും. പോസ്റ്റ് മോർട്ടത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്. പൊലീസ് കൂടുതൽ തെളിവുകൾക്കായി കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha