Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ്

06 FEBRUARY 2026 08:22 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: ചരിത്രത്തില്‍ ഇടം പിടിക്കുന്ന പദ്ധതിയാണ് 'അക്ഷരം ആരോഗ്യം' എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കില്‍ അധ്വാനിക്കണമെന്നും അതിന് മികച്ച ആരോഗ്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ലോഗോ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വഹിച്ചു.

കുട്ടികള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 104 ന്റെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിച്ചു.

അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വം പൂര്‍ണ്ണമാകുന്നത് എന്ന് അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. പഠനകാര്യങ്ങളില്‍ മാത്രമല്ല കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ കാര്യങ്ങളില്‍ പോലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു എന്നുള്ളതിന് തെളിവാണ് ഈ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും ആരോഗ്യ പരിശോധനക്ക് ശേഷം നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് പ്രകാശനം വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ആന്‍ സണ്ണി, ആശ്രയ കാതറിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു.

കുട്ടികളിലെ വളര്‍ച്ച വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ വിജയകരമായ പത്തുവര്‍ഷത്തെ മുന്‍നിര്‍ത്തിയുള്ള സുവനീര്‍ 'ആകാശത്തിനു മുകളില്‍ പറന്ന പൂമ്പാറ്റകള്‍' ആരോഗ്യവകുപ്പ് മന്ത്രി വിദ്യാഭ്യാസ മന്ത്രിയില്‍നിന്നു ഏറ്റുവാങ്ങി.

 

എന്‍. സി. ഇ. ആര്‍ടിയും എന്‍.പി.ഇ.പിയും സംയുക്തമായി നടപ്പാക്കുന്ന ഗോത്രായനം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 20 പെണ്‍ കവിതകളും കഥകളും വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ ജെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍. എസ്. കെ ഉമേഷ് ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഷിബു ആര്‍. എസ്, തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ബിന്ദു മോഹന്‍, അഡീഷണല്‍ ഡയറക്ടര്‍ (കുടുംബ ക്ഷേമം) ഡോ. മീനാക്ഷി, ആരോഗ്യ കേരളം തിരുവനന്തപുരം പ്രോഗ്രാം മാനേജര്‍ അനോജ് എസ് എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (9 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (37 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (37 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (40 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (50 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (53 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (57 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (57 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

Malayali Vartha Recommends