ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്ററില്‍ സ്വന്തം ചിത്രം ചേര്‍ത്തു; പെരുമാറ്റച്ചട്ടം ലംഘിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പരസ്യമായി സിപിഎമ്മിനെ പിന്തുണച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കാസര്‍കോട് എസ്‌ഐയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എസ്‌ഐ ഷെയ്ഖ് അബ്ദുല്‍ റസാഖിനെതിരെയാണ് നടപടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പോസ്റ്ററില്‍ സ്വന്തം ചിത്രം ചേര്‍ത്തതിനാണ് എസ്‌ഐക്കെതിരെ കേസെടുത്തത്.
റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്‌ട് പ്രകാരമാണ് ഷെയ്ഖ് അബ്ദുല്‍ റസാഖിനെതിരെ കേസ് എടുത്തത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എന്നാല്‍ മനോദൗര്‍ബല്യമുള്ള തന്റെ കുട്ടി അബദ്ധത്തില്‍ ചെയ്തതെന്നാണ് എസ്‌ഐ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha