പിണറായി സര്‍ക്കാറിന്റെ കാലത്താണ് കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്; തെരഞ്ഞെടുപ്പില്‍ പലയിടത്തും സി.പി.എം-ബി.ജെ.പി അന്തര്‍ധാര ഉണ്ടായിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി സര്‍ക്കാറിന്റെ കാലത്താണ് കേരളത്തില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയതെന്നും കോണ്‍ഗ്രസ് മുക്തഭാരതമെന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാനുള്ള ബി.ജെ.പി-സി.പി.എം ഡീലാണ് ഇതിനു കാരണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പില്‍ പലയിടത്തും സി.പി.എം-ബി.ജെ.പി അന്തര്‍ധാര ഉണ്ടായിട്ടുണ്ട്. അവര്‍ പരസ്പര സഹായസംഘമാണ്.
പ്രകൃതി ദുരന്തങ്ങളോടൊപ്പമാണ് സര്‍ക്കാര്‍ നിര്‍മിത ദുരന്തങ്ങളായ അരുംകൊലകളും ആഴക്കടല്‍ വില്പനയും പിന്‍വാതില്‍ നിയമനവും വാളയാര്പോലുള്ള സംഭവങ്ങളുമുണ്ടായത്. ഭരണത്തുടര്ച്ചയെന്നുപറഞ്ഞാല് ഇവയുടെ തുടര്‍ച്ച കൂടിയാണ്. ഇതിന് അറുതിവരുത്താന്‍ ഭരണമാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കും. തൊഴിലിനുവേണ്ടി ചെറുപ്പക്കാര്‍ മുട്ടിലിഴയേണ്ടി വരില്ല. വിശ്വാസികളെ ആരും ചവിട്ടിത്തേക്കുകയുമില്ല. കടലിെന്റ മക്കളുടെ മത്സ്യസമ്ബത്ത് അവര്‍ക്കുതന്നെ ലഭിക്കും. വാളയാര്‍ അമ്മക്ക് സംഭവിച്ചത് ഇനി ഒരമ്മക്കും സംഭവിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിച്ചിരിക്കും. പൗരത്വനിയമത്തിെന്റ പേരില്‍ ആര്‍ക്കും പോറല്‍പോലും ഏല്‍ക്കില്ല. എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭിച്ചിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha