കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യ നേതൃത്വത്തെ നിരാകരിക്കും; സാമൂഹിക സൗഹാര്‍ദ്ദവും സമാധാനവും പുലരാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

കേരളത്തിലെ ജനങ്ങള്‍ സ്വേച്ഛാധിപത്യ നേതൃത്വത്തെ നിരാകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമൂഹിക സൗഹാര്‍ദ്ദവും സമാധാനവും പുലരാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും സോണിയ അഭ്യര്‍ഥിച്ചു.
സുതാര്യവും ഉത്തരവാദിത്തവും ഉള്ള ഭരണം ഉറപ്പ് നല്‍കുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യ പാരമ്ബര്യവും മതേതര മൂല്യങ്ങളും സംരക്ഷിക്കണം. യുഡിഎഫിനുള്ള വോട്ട് കേരളത്തിന്റെ ഭാവിയിലേക്കുള്ള വോട്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha