നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം; കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് പരിക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ നേമത്ത് സംഘര്‍ഷം. ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായത്.
വീടുകളിലെത്തി മുരളീധരന് പണം നല്‍കുകയാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷജീറിന് പരിക്കേറ്റു. മുരളീധരന് പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha