വര്‍ഗീയവാദികളുടെ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വീണുപോകുന്നതല്ല കേരളം; മതതീവ്രവാദ ആശയങ്ങള്‍ക്ക് ഈ നാട്ടില്‍ സ്ഥാനം ഇല്ല; പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ

കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെ വധഭീഷണി ഉണ്ടായ സംഭവം വളരെ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി .
ഇന്നലെ രാത്രി ഫോണിലൂടെയായിരുന്നു വധഭീഷണി ഉണ്ടായത്. മുരുകന്‍ കാട്ടാക്കടയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നായിരുന്നു ഭീഷണി മുഴക്കിയത്.
'ചോപ്പ്' എന്ന സിനിമക്കു വേണ്ടി മുരുകന്‍ കാട്ടാക്കട അടുത്തിടെ എഴുതി ആലപിച്ച 'മനുഷ്യനാകണം' എന്ന ഗാനത്തെ ചൊല്ലിയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. വലിയ തോതില്‍ മനുഷ്യസ്നേഹികള്‍ ഏറ്റെടുത്ത ഗാനത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഫോണ്‍ സംഭാഷണത്തിന്റെ തുടക്കം.
വര്‍ഗീയവാദികളുടെ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വീണുപോകുന്നതല്ല കേരളം. മതതീവ്രവാദ ആശയങ്ങള്‍ക്ക് ഈ നാട്ടില്‍ സ്ഥാനവും ഇല്ലെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും എതിരായി വര്‍ഷങ്ങളായി രാജ്യത്ത് നടന്നുവരുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും പോലെ കേരളത്തിലും നടത്തിക്കളയാം എന്ന വ്യാമോഹം വര്‍ഗീയശക്തികള്‍ വച്ചു പുലര്‍ത്തേണ്ട. സാംസ്കാരിക പ്രവര്‍ത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ഇത്തരം ആളുകള്‍ കരുതേണ്ട.
അത്തരം നീക്കങ്ങള്‍ക്കെതിരെ ഈ മതനിരപേക്ഷ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. മലയാളത്തിന്റെ പ്രിയപ്പെട്ട കവി മുരുകന്‍ കാട്ടാക്കടക്കെതിരെ ഉയര്‍ന്ന കൊലവിളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുരുകൻ കാട്ടാക്കടക്ക് നേരെ ഇന്നലെ രാത്രി ഫോണിലൂടെ ഉണ്ടായ വധഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി . കവി മുരുകനെ വധിക്കാൻ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത തീ വ്രവർഗീയവാദി ഫോണിൽ ഭീഷണി മുഴക്കിയിട്ടുള്ളത്.
ഈയടുത്ത കാലത്ത് കേരളത്തിലെ മനുഷ്യർ മനസ്സ് കൊണ്ട് ഏറ്റുവാങ്ങിയ ഗാനമാണ് മുരുകൻ കാട്ടാക്കടയുടെ 'മനുഷ്യനാകണം' എന്ന ഗാനം.'ജ് നല്ല മനുശനാകാൻ നോക്ക് ' എന്ന നാടകത്തിൻ്റെ രചയിതാവ് ഇ.കെ.അയമു വിൻ്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഉന്നതമായ മനുഷ്യത്വത്തെ ഇതിലെ വരികൾ ഉയർത്തിപ്പിടിക്കുന്നു.
"മനുഷ്യനാകണം, മനുഷ്യനാകണം, ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നു, അതാണ് മാർക്സിസം "
എന്ന വരികളുള്ള ഈ ഗാനം തിരഞ്ഞെടുപ്പ് കാലത്ത് മലയാളികൾ ആവർത്തിച്ചാവർത്തിച്ച് പാടി. ഈ ഗാനത്തെ വിമർശിച്ചു കൊണ്ടാണ് മനുഷ്യ വിരുദ്ധനായ വർഗീയവാദി മുരുകൻ കാട്ടാക്കടയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
മനുഷ്യതുല്യതക്ക് വേണ്ടി എഴുതുന്നവരെയും പാടുന്നവരെയും നിശബ്ദരാക്കാൻ മത വർഗീയ തീവ്രവാദികൾ ഇന്ത്യയിലുടനീളം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും, ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവർക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലും ഇത്തരം ഭീഷണികൾ ഇതിനു മുമ്പും എഴുത്തുകാർക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഈ രീതിയിലുള്ള പ്രാകൃതമായ മനുഷ്യവിരുദ്ധനീക്കങ്ങൾക്കെതിരെ കേരളത്തിലെ എഴുത്തുകാരും, കലാകാരന്മാരും, ചിന്തകരും, സാംസ്കാരിക പ്രവർത്തകരും വലിയ പ്രതിരോധങ്ങൾ ഉയർത്തിയിട്ടുമുണ്ട്.
ഉന്നത മായ മനുഷ്യസ്നേഹം മുന്നോട്ട് വെച്ച് ജനാധിപത്യത്തിനും സർഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും.
മാനുഷികതയുടെയും മതനിരപേക്ഷതയുടെയും എഴുത്തുകാരൻ മുരുകൻ കാട്ടാക്കടയോടൊപ്പം സാംസ്കാരിക കേരളം ഒന്നിച്ചു നിൽക്കുന്നു. കവിക്ക് നേരെ നടന്ന വധഭീഷണിയിൽ കേരള മെമ്പാടും സർഗാത്മകപ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
https://www.facebook.com/Malayalivartha