കുരങ്ങനും പട്ടിയും പൂച്ചയും ഭക്ഷണം കഴിച്ചോ എന്നന്വേഷിച്ച കാരണവര്‍ ജയിക്കണം....ജയിച്ചു കഴിഞ്ഞല്ലോ എന്നൊക്കെ പറഞ്ഞവരോട് ഒരു വിയോജിപ്പുമില്ലെന്ന് മാത്രമല്ല നല്ല യോജിപ്പാണ് എല്ലാവര്‍ക്കും. കാരണം മിണ്ടാപ്രാണികളോട് കരുണ കാണിക്കണം. പക്ഷേ കേരളം ഏറ്റവുമൊടുവില്‍ കേട്ടതും മിണ്ടാപ്രാണിയോടുളള ക്രൂരത തന്നെ...

അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞതിനുശേഷം 1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ കണ്ണന്റെ നടയില്‍ ഇരുത്തിയത്. രാമചന്ദ്രന്‍ എന്ന പാപ്പാനായിരുന്നു ആനയെ നോക്കിയിരുന്നത്. അദ്ദേഹം വിരമിച്ചതിനുശേഷം അമ്പലപ്പുഴ സ്വദേശിയായ ഗോപനായിരുന്നു പാപ്പാന്‍. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ സ്ഥലം മാറിപ്പോയി. പിന്നീട് ഒന്നാം പാപ്പാനായി വന്നത് തിരുവനന്തപുരം സ്വദേശി പ്രദീപാണ്. ഇയാള്‍ ആനയെ ചട്ടത്തില്‍ കൊണ്ടുവരുവാന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിച്ചു. ആറുമാസം മുമ്പ് കാലിന് പരിക്കേറ്റ വിജയകൃഷ്ണന് പൂര്‍ണവിശ്രമം ആവശ്യമാണെന്ന് ദേവസ്വം ബോര്‍ഡ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് പരിഗണിക്കാതെ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ക്ക് കൊടുത്തിരുന്നു. ഈ സമയങ്ങളില്‍ വിജയകൃഷ്ണനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മുന്നിലെയും പിന്നിലെയും കാലുകള്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലക്കും പരിക്കുകളുണ്ട്. അവശനായ വിജയകൃഷ്ണനെ പിന്നീട് ഹരിപ്പാട് തളച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ഇടപെട്ടതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയിരുന്നു. പിന്നീട് കഴിഞ്ഞ 26ന് രാത്രിയില്‍ ലോറിയില്‍ അമ്പലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. അവശതയിലായ ആന, തളച്ചിരുന്ന തെങ്ങ് താങ്ങാക്കിയാണ് നിന്നിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇവിടെ വന്നതിനുശേഷവും ആനയെ മര്‍ദ്ദിച്ചിരുന്നു. ക്രൂരമര്‍ദ്ദനമാണ് വിജകൃഷ്ണന്‍ അമ്പലപ്പുഴക്ക് നഷ്ടപ്പെടാന്‍ കാരണമെന്നാരോപിച്ച് നാട്ടുകാരും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍മാരായ മധുസൂദനന്‍, പി കെ.പ്രകാശ്, ജോണ്‍ എന്നിവരുടെ നേതൃത്യത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റില്‍ ആനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി മുറിവുകളും കാലുകളില്‍ നീരും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























