ബാലുശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു, കോൺഗ്രസ് പ്രവർത്തകന്റെ ഇന്നോവ കാർ തകർത്തു... പാനൂരിൽ നടന്ന സംഭവങ്ങളുടെ തുടർക്കഥയായി തന്നെയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്

ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കാനുള്ള അധികാരം ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും ഉണ്ട് .അതിന്റെ ഭാഗമായി ആശയപരമായ അഭിപ്രായവ്യത്യാസം രേഖപ്പെടുത്താനുള്ള അവകാശവും എല്ലാവർക്കും ഒരുപോലെ ഉണ്ട് .
അതിനാൽ ബാലുശ്ശേരിയിലേ യു ഡി എഫ് സ്ഥാനാർഥിയായ ധർമജൻ ബോൾഗാട്ടി ഇപ്പോൾ ഒരു പ്രതികരണം നടത്തിയിട്ടുള്ളത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .ധർമ്മജന്റെ വാക്കുകളിൽ ഒരു സ്ഥാനാർഥി അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷം നന്നായി നിഴലിക്കുന്നുണ്ട് .
ഒരു സ്ഥാനാർഥി ആയി ബാലുശ്ശേരി പോലുള്ള ഇടതു കോട്ടയിൽ വന്നപ്പോൾ ഉണ്ടായ അനുഭവം അദ്ദേഹം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതുമാണ് .ഒരു ചലച്ചത്രതാരം എന്ന നിലയിൽ തന്റേതായ വ്യക്തുമുദ്ര ഇതിനോടകം തന്നെ ധർമ്മജൻ പ്രകടിപ്പിച്ചിട്ടുണ്ട് .എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ജനാധിപത്യപരമായ രീതിയിൽ ആയതിനാൽ തന്നെ അതിനെ നേരിടേണ്ടതും അതെ രീതിയിൽ തന്നെയാണ് .
എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞു ബാലുശേരിയിലെ ഉണ്ണിക്കുളത്തു നടന്ന അനിഷ്ട സംഭവങ്ങൾ സി പി എം പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഫലമായി തന്നെയാണ് എന്നാണ് കോൺഗ്രെസ്സുകാർ പറയുന്നത് . ബാലുശേരി ഉണ്ണിക്കുളത്ത് കോണ്‍ഗ്രസ് ഒാഫിസിന് തീയിട്ട സംഭവത്തിൽ ഇതിനോടകം തന്നെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ് .
. ഇന്നലെ രാത്രി പ്രദേശത്ത് എൽഡിഎഫ് - യുഡിഎഫ് സംഘർഷമുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു. പുലർച്ചെ 2.30നാണ് സംഭവം നടന്നതെന്നാണ് വിവരം. പാനൂരിൽ നടന്ന സംഭവങ്ങളുടെ തുടർക്കഥയായി തന്നെയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്
https://www.facebook.com/Malayalivartha
























