തെരഞ്ഞെടുപ്പ് അല്ലേ... ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ? ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ. എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും... .' ധര്‍മ്മജന്‍ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകവും അതേത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും ആളിക്കത്തുകയാണ്. ഏറ്റവും ഒടുവിലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ വലിയ വിമര്‍ശനമാണ് യുഡിഎഫും എന്‍ഡിഎയും തൊടുത്തുവിടുന്നത്.
നേതാക്കന്‍മാരുടെ വ്യക്തിപരമായ പ്രസ്താവനകളും കേരളത്തില്‍ കണ്ടു. വലിയരീതിയില്‍ പൊട്ടിത്തെറിച്ചുകൊണ്ട് വേദനയോടെയും അമര്‍ഷത്തോടെയും തങ്ങളുടെ നിലപാട് പലരും വ്യക്തമാക്കി. ഇപ്പോഴിതാ ബാലുശ്ശേരിയിലെ സംഘര്‍ഷാവസ്ഥയില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്ത് വന്നിരിക്കുന്നു.
എനിക്ക് പേടിയും ഒപ്പം സങ്കടവുമാണ് തോന്നുന്നതെന്നും ആശയപരമായ വ്യത്യാസങ്ങളല്ലേയുള്ളൂവെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി. നാല്‍പത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫ് ഭരിക്കുന്ന മണ്ഡലത്തില്‍ താന്‍ വന്നതോടെ മാറ്റം വരുമല്ലോയെന്ന സങ്കടത്തിലാണ് ഇതെല്ലാം കാണിക്കുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. നമ്മുടെ പ്രവര്‍ത്തകരെ ഒക്കെ അവര്‍ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ. ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ.
എനിക്ക് നല്ലപേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അത് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കാണിച്ചത്.' ധര്‍മ്മജന്‍ പറഞ്ഞു. വാര്‍ത്താ ചാനലിനോടായിരുന്നു ധര്‍മ്മജന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് ശേഷം ബാലുശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മണ്ഡലത്തില്‍ കൂടുതല്‍ പൊലീസ് ക്യാംപ് ചെയ്തിട്ടുണ്ട്. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് ഇന്ന് പുലര്‍ച്ചെ തീയിട്ടു. ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. ഇന്നലെ രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്നു. നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു.
നേരത്തെ പാനൂരിലെ മന്‍സൂര്‍ വധക്കേസ്് വിഷയത്തില്‍ പൊട്ടിത്തെറിച്ച് പിണറായിക്ക് നേരെ പരോക്ഷ വിമര്‍ശനമുയര്‍ത്തി കെ.കെ. രമ. മന്‍സൂര്‍ വധക്കേസ്് ആസൂത്രിതമല്ലെന്ന് പറയുന്നത് എന്തൊരു ഉള്ളുപ്പില്ലായ്മയാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളുകൊണ്ട് വെട്ടുന്നത് ആസുത്രിതമല്ലേയെന്ന് കെകെ രമ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ബോംബും വടിവാളുമെല്ലാം എവിടെ നിന്നും ശേഖരിച്ചുവെന്നും ആര്‍എംപി നേതാവ് ചോദിച്ചു. ഇത്രയും സമയമായിട്ട് ഒരാളെയാണ് അറസ്റ്റ് ചെയ്തത്. എന്തിനാണ് ഇവിടെ പൊലീസ് സംവിധാനം. എന്തിനാണ് ഇവിടെ ആഭ്യന്തര വകുപ്പ്? രാജിവെച്ച് പൊയ്ക്കൂടേ?
ആസൂത്രിതമല്ലെന്നാണ് പറയുന്നത്. എന്തൊരു ഉളുപ്പില്ലായ്മയാണ് ഈ പറയുന്നത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാള് കൊണ്ട് വെട്ടുന്നത് ആസൂത്രിതമല്ലേ. എങ്ങനെയാണ് ഇത് പറയാന്‍ കഴിയുന്നത്? എവിടുന്നാണ് ഈ ബോംബ് കിട്ടുന്നത്? ആയുധങ്ങള്‍ എവിടുന്ന് കിട്ടി? എവിടുന്ന് ഇത് ശേഖരിക്കാന്‍ കഴിഞ്ഞു? തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ഇതൊക്കെ ശേഖരിച്ചു. ആസൂത്രിതമല്ലെന്ന് പറയുന്നതിന്റെ ന്യായമെന്താണ്? അതിന്റെ യുക്തി എന്താണ്?
കൊലയാളികളെ പിടിച്ചുകഴിഞ്ഞാല്‍ ശിക്ഷ കൊടുക്കുമെന്ന് പറയുന്നത് വിശ്വസിക്കണോ? അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. കൊലയാളികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറായാല്‍ അത് ആവര്‍ത്തിക്കും. ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലയെ മാറ്റി തീര്‍ക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്.
കൊലയാളികളെ സംരക്ഷിക്കാന്‍ തയ്യാറല്ലായെന്ന് പറയാന്‍ കഴിയുമോ? അവരെ തള്ളിപറയാന്‍ കഴിയുമോ? വളരെ വേദനയുണ്ട്... കേട്ടിരിക്കാന്‍ കഴിയുന്നില്ല. കണ്ടിരിക്കാന്‍ കഴിയുന്നില്ല... ഏത് രാഷ്ട്രീയ നേതൃത്വമായാലും വിചാരണ ചെയ്യപ്പെടണമെന്നു കെകെ രമ പറഞ്ഞു.
https://www.facebook.com/Malayalivartha
























