ഉര്‍വശീ ശാപം ഉപകാരമെന്നൊക്കെ തോന്നും... പക്ഷെ എട്ടിന്റെ പണിയാണ് ഇപ്പോള്‍ കിട്ടിയതെന്ന് അധികം വൈകാതെ സിപിഎം പറയേണ്ടി വരുമെന്ന് സാരം. എസ്ഡിപിഐ വോട്ടുകള്‍ ഇടതിനും വലതിനുമായി പോയ സംഭവത്തില്‍ ഡീലുണ്ടെന്ന് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ്

ഉര്‍വശീ ശാപം ഉപകാരമെന്നൊക്കെ തോന്നും. പക്ഷെ എട്ടിന്റെ പണിയാണ് ഇപ്പോള്‍ കിട്ടിയതെന്ന് അധികം വൈകാതെ സിപിഎം പറയേണ്ടി വരുമെന്ന് സാരം. എസ്ഡിപിഐ വോട്ടുകള്‍ ഇടതിനും വലതിനുമായി പോയ സംഭവത്തില്‍ ഡീലുണ്ടെന്ന് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ് പറഞ്ഞതോടെ കുഴഞ്ഞുമറിയുകയാണോ കാര്യങ്ങള്‍.
നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും എസ്ഡിപിഐ വോട്ടുകള്‍ വാങ്ങിയതിനെ കുറിച്ച് അവര്‍ തന്നെ മറുപടി പറയണം എസ്ഡിപിഐ അങ്ങോട്ട് പോയി ഒരിക്കലും പിന്തുണ നല്‍കാന്‍ സാധ്യതയില്ല. ഇതിന് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളുണ്ടായിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. അതേസമയം വിഘടനവാദികളുമായി ഇവര്‍രണ്ട്പേരും കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജേഷ് പറയുന്നു.
എസ്ഡിപിഐയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ കോണ്‍ഗ്രസോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല. നേരത്തെ കുമ്മനം രാജശേഖരന്‍ നേമത്ത് വിജയിക്കുന്നത് തടയാന്‍ ഇടതുപക്ഷമാണ് ഏറ്റവും ഉചിതമെന്ന് എസ്ഡിപിഐ പറഞ്ഞിരുന്നു. അതുകൊണ്ട് ശിവന്‍കുട്ടിക്ക് ഒപ്പം നിന്നുവെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് പറഞ്ഞിരുന്നു. നേമത്ത് പതിനായിരത്തോളം വോട്ടം തങ്ങള്‍ക്കുണ്ടെന്നാണ് എസ്ഡിപിഐ വാദം. തിരുവനന്തപുരത്തുള്ള മൂവായിരത്തോളം വോട്ടുകള്‍ വിഎസ് ശിവകുമാറിന് നല്‍കിയെന്നും സിയാദ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം നേമത്ത് പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടില്ലെന്നാണ് ബിജെപി കരുതുന്നത്. ആ സാഹചര്യത്തില്‍ എസ്ഡിപിഐ വോട്ടുകള്‍ കൂടി എതിരാളികള്‍ക്ക് പോകുന്നത് വലിയ തിരിച്ചടി ബിജെപിക്കുണ്ടാക്കും. നേമത്ത് താന്‍ ജയിക്കുമെന്നാണ് കെ മുരളീധരന്‍ അവകാശപ്പെടുന്നത്. 13000 വോട്ടിന്റെ കിട്ടുമെന്നും പറയുന്നു. എന്നാല്‍ ശിവന്‍കുട്ടിക്ക് പതിനായിരം വോട്ടുകള്‍ കൂടുതലായി ലഭിച്ചാല്‍ ജയിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങാം. അത്രയും വോട്ടിന്റെ വ്യത്യാസം മാത്രമേ കഴിഞ്ഞ തവണ നേമത്ത് ഉണ്ടായിരുന്നുള്ളൂ.
ഒ രാജഗോപാലിന് ലഭിച്ച വ്യക്തിപരമായ വോട്ടുകള്‍ ഇത്തവണ ലഭിക്കാതെ പോയാല്‍ കുമ്മനം വന്‍ തിരിച്ചടി തന്നെ നേരിടും. എസ്ഡിപഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴിച്ച് നിര്‍ത്തിയാല്‍, ബാക്കിയെല്ലായിടത്തും സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് എസ്ഡിപിഐ വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.
അതേസമയം ചെറിയ വോട്ടുകള്‍ പോലും തിരുവനന്തപുരത്തെ ഓരോ മണ്ഡലങ്ങളിലും നിര്‍ണായകമാണ്. പതിനായിരം വോട്ടൊക്കെ ലഭിച്ചിട്ടുണ്ടെങ്കില്‍ ശിവന്‍കുട്ടിക്ക് ശുഭപ്രതീക്ഷയുണ്ടാവും. കെ മുരളീധരന്‍ അങ്ങനെയെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്യാം.
https://www.facebook.com/Malayalivartha


























