പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി; ത്വാഹ ഫസല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലാണ് എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയത്

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്ത് ത്വാഹ ഫസല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിയായ അലന് ജാമ്യം നൽകിയത്. അലന്‍റെ ജാമ്യം നിലനിര്‍ത്തിയ ഉത്തരവ് തെറ്റെന്നും എന്‍.ഐ.എ കോടതിയില്‍ ചൂണ്ടികാട്ടുകയുണ്ടായി.
ഉത്തരവ് ചോദ്യം ചെയ്ത് ഹരജി നല്‍കാന്‍ എന്‍.ഐ.എയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
2019 നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലാക്കിയത്. സെപ്റ്റംബറിലാണ് അലന് ഷുഹൈബിനും ത്വാഹ ഫസലിനും എന്‍.ഐ.എ കോടതി ജാമ്യം നൽകിയത്.
പിന്നീടായിരുന്നു ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലന്‍ ഷുഹൈബിന് ജാമ്യം തുടരാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























