'നാളെയെടുക്കം. പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റിവക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരം മനോഭാവങ്ങള്‍ ത്വരിതഗതിയില്‍ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കി അവശ്യാനുസരണം സാമൂഹ്യ പ്രതിരോധം വളര്‍ത്തിയെടുത്ത് രോഗവ്യാപനം തടയുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്...' ഡോ.ബി ഇക്ബാൽ കുറിക്കുന്നു
കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ മടിയും ആശങ്കയും പലരിലും കാണുന്നുണ്ടെന്ന് വ്യക്തമാക്കി ഡോ.ബി ഇക്ബാല്‍. സംസ്ഥാനത്ത് ഇതിനകം 5.5% പേരാണ് വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. നാളെയെടുക്കം. പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റിവക്കരുതെന്നും കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും ബി ഇക്ബാല്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നു.
ഡോ.ബി ഇക്ബാലിന്റെ കുറിപ്പ്;
കോവിഡ് വാക്സിന്‍ ശങ്ക ഉപേക്ഷിക്കുക. ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കുക.
കേരളത്തില്‍ കോവിഡ് വാക്സിന്‍ വിരുദ്ധമായ സമീപനം (Anti Vaccine) ഉണ്ടെന്ന് തോന്നുന്നില്ല. സാമൂഹ്യശൃംഖലകളില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുമ്ബോള്‍ ഉണ്ടാവാനിടയുള്ള ശരീരിക പ്രതികരണങ്ങളെ (പനി, ശരീരവേദന, ക്ഷീണം) സംബന്ധിച്ച് അതിശയോക്തി കലര്‍ത്തിയുള്ള പ്രചാരണം നടക്കുന്നുണ്ട്. എങ്കിലും പൊതുവില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനോട് ജനങ്ങളില്‍ വ്യാപകമായ എതിര്‍പ്പൊന്നുമില്ല. കേരളം വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാളും മുന്നിലാണ്.
സംസ്ഥാനത്ത് ഇതിനകം 5.5% പേര്‍ വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. എങ്കിലും ഒരു തരം വാക്സിന്‍ മടിയും ശങ്കയും (Vaccine Hesitancy) പലരിലും കാണുന്നുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നേരിയ തോതിലുള്ള പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പ്രായം കുറഞ്ഞവരിലായിരിക്കും ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കാണുക. പ്രായാധിക്യമുള്ളവരില്‍ കുറവായിരിക്കും. വാക്സിന്‍ കേന്ദ്രത്തില്‍ ഇതിനായുള്ള ഗുളികള്‍ നല്‍കുന്നുണ്ട്. വാക്സിന്‍ എടുക്കുന്ന ദിവസം വിശ്രമിക്കുന്നതാണ് നല്ലത് അത്രമാത്രം. അതില്‍ കൂടുതലൊന്നും ആവശ്യമില്ല. അമിതഭീതി ആവശ്യമില്ല.
നാളെയെടുക്കം. പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റിവക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. ഇത്തരം മനോഭാവങ്ങള്‍ ത്വരിതഗതിയില്‍ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കി അവശ്യാനുസരണം സാമൂഹ്യ പ്രതിരോധം (Herd Immunity) വളര്‍ത്തിയെടുത്ത് രോഗവ്യാപനം തടയുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തില്‍ കുറഞ്ഞത് 60% പേരെങ്കിലും വാക്സിനേഷന് വിധേയരായെങ്കില്‍ മാത്രമേ സാമൂഹ്യപ്രതിരോധം കൈവരിക്കാനാവൂ. രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിയുമ്ബോള്‍ മാത്രമേ പൂര്‍ണ്ണമായ രോഗപ്രതിരോധം ലഭിക്കൂ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
മാത്രമല്ല കുറച്ച് പേര്‍ മാത്രമാണ് വാക്സിന്‍ സ്വീകരിക്കുന്നതെങ്കില്‍ സമൂഹത്തില്‍ അപ്പോഴും നിലനില്‍ക്കുന്ന വൈറസ് വാക്സിനേഷന്‍ വഴിയുള്ള രോഗപ്രതിരോധ ശേഷിയില്‍ നിന്നും രക്ഷപ്പെടാനായി ജനിതക മാറ്റത്തിന് (Escape Mutants) വിധേയമായി കൂടുതല്‍ തീവ്രസ്വഭാവം കൈവരിക്കയും വാക്സിനേറ്റ് ചെയ്യപ്പെട്ടവരില്‍ പോലും രോഗത്തിന് കാരണമാവുകയും രോഗവ്യാപനം ത്വരിതപ്പെടുത്തുകയും മരണനിരക്ക് വര്‍ധിപ്പിക്കയും ചെയ്യാം. ഇതെല്ലാം പരിഗണിച്ച് ഒട്ടുംകാലവിളംബം കൂടാതെ മുന്‍ഗണനാ പട്ടികയില്‍ വരുന്ന എല്ലാവരും ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാവേണ്ടതാണ്.
https://www.facebook.com/Malayalivartha
























