ഭാര്യയെയും ആറു വയസുള്ള മകനെയും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

ഭാര്യയേയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കുശാല്‍ സിംഗ് മറാബിയാണ് പോത്തന്‍കോട് പൊലീസ് പിടിയിലായത്. തിരുവനന്തപുരം പോത്തന്‍കോട് പുലന്‍ തുറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതി ഭാര്യ സീതാഭായി (26), ഗുരുതര പരിക്കേറ്റ മകന്‍ അരുണ്‍ സിങ് (6) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരെയും പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പൂലന്തറയിലെ വാടക വീട്ടില്‍ ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയേയും മകനെയും ഗുരുതരമായി മര്‍ദിച്ച ശേഷമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവര്‍ക്കും തലക്ക് വെട്ടേറ്റിണ്ട്. ഛത്തീസ്ഗഡ് ബിലാസ്പൂര്‍ ജില്ലയില്‍ ബന്‍ജോര്‍ക ഖോടരി സ്വദേശികളായ കുടുംബം ഏതാനും ദിവസം മുമ്പാണ് പൂലന്തറയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയത്.
https://www.facebook.com/Malayalivartha