മകന്റെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു

വയനാട്ടില്‍ മകന്റെ സുഹൃത്ത് പെട്രൊളൊഴിച്ച് തീകൊളുത്തിയ കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് (40) ആണ് മരിച്ചത്. വയനാട് മീനങ്ങാടിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രദേശവാസിയും ഉമൈത്തിന്റെ മകന്റെ സുഹൃത്തുമായ ശ്രീകാന്ത് (31)ആണ് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha