രണ്ട് വയസ്സുള്ള കുഞ്ഞിനെ കാറിലിരുത്തി നട്ടുച്ചവെയിലില്‍ പിതാവ് കാര്‍ പൂട്ടിപ്പോയി; കുഞ്ഞിനെ നാട്ടുകാര്‍ ഗ്ലാസ് പൊട്ടിച്ച് രക്ഷിച്ചു

രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി നട്ടുച്ചവെയിലില്‍ പിതാവ് കാര്‍ പൂട്ടിപ്പോയി. കാറില്‍ വിയര്‍ത്ത് ബുദ്ധിമുട്ടുന്ന കുഞ്ഞിനെ കണ്ട നാട്ടുകാര്‍ ഡോറിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ കുണ്ടറ ആശുപത്രിമുക്കിലെ ഹോം അപ്ലൈയന്‍സസിന് മുന്നിലായിരുന്നു സംഭവം. പുനുക്കുന്നൂര്‍ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഹോം അപ്ലയന്‍സസിലെ ജീവനക്കാര്‍ കുഞ്ഞിനെ തണുത്ത സ്ഥലത്തേക്ക് മാറ്റി സാന്ത്വനിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ വീട്ടുകാരെ ഏല്‍പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha