Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്


ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടത്ത്... ആവേശത്തോടെ തലസ്ഥാനന​ഗരം


അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും... 


ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..

ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2358 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 44,389; ആകെ രോഗമുക്തി നേടിയവര്‍ 11,17,700, കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകള്‍ പരിശോധിച്ചു

11 APRIL 2021 06:01 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (10 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (13 minutes ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (21 minutes ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (34 minutes ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (46 minutes ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (47 minutes ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (57 minutes ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (1 hour ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (1 hour ago)

സ്വത്ത് തർക്കത്തിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 6 വർഷം തടവും  കാൽ ലക്ഷം പിഴയും ശിക്ഷ  (1 hour ago)

കാര്യവട്ടത്ത് ഇന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ...  (1 hour ago)

ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാര കേന്ദ്രത്തിലേക്ക് ...  (2 hours ago)

മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിയുടെ സംസ്കാരം ഇന്ന് ..  (2 hours ago)

റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്  (7 hours ago)

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്ത നിവാരണത്തിന്റെ പരിധിയില്‍വരുമെന്ന് സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends