Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നു, അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം

12 APRIL 2021 06:31 AM IST
മലയാളി വാര്‍ത്ത

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും കേട്ടു. കണ്ണെടുക്കാതെ കണ്ടു

മനസ്സുനിറഞ്ഞു. ദര്‍ശനത്തിനുശേഷം കന്നിസ്വാമിയുടെ ആദ്യപ്രതികരണം. അച്ഛനൊപ്പമെത്തി കാനനവാസനെ കണ്ടതിന്റെ സന്തോഷത്തില്‍ തൊഴുകൈകളുമായി ഇളയമകന്‍ കബീര്‍ ആരിഫും നിന്നു. ഇന്നലെ വൈകീട്ട് നാലേകാലോടെ പമ്പയിലെത്തിയ ഗവര്‍ണര്‍ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു.

 



മേല്‍ശാന്തിമാരായ സുരേഷ് ആര്‍. പോറ്റിയും നാരായണന്‍പോറ്റിയും ചേര്‍ന്ന് മണ്ഡപത്തില്‍ അപ്പോഴേക്കും ഗവര്‍ണര്‍ക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ഒരുങ്ങിനിന്നു. പായയ്ക്ക് മുകളില്‍ പത്രംവിരിച്ച് ഗവര്‍ണറും മകനും അതിലിരുന്ന് കെട്ടുനിറച്ചു. ദക്ഷിണ നല്‍കി മേല്‍ശാന്തിമാരില്‍നിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി.

ഡോളി ഒരുക്കിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നായിരുന്നു മലകയറ്റം. ഇടയ്‌ക്കൊന്നും വലിയ വിശ്രമത്തിന് നിന്നില്ല.

 

 



40 മിനിറ്റില്‍ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ പൊന്നാടയണിച്ചു. പടിപൂജ സമയമായതിനാല്‍ ഗസ്റ്റ് ഹൗസിലെത്തി ഒരല്പം വിശ്രമം. പിന്നീട് പതിവ് വേഷം മാറ്റി. മുണ്ടും ജൂബ്ബയുമിട്ട് ഇരുമുടി കെട്ടുമേന്തി എട്ടേകാലോടെ മകനൊപ്പം അദ്ദേഹം പതിനെട്ടാംപടി ചവിട്ടി. സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരുണ്ടായെങ്കിലും ആരുടേയും കൈപിടിക്കാതെയായിരുന്നു പടികയറ്റം.

ശ്രീകോവിലിന് മുന്നിലെത്തി ശരണംവിളിച്ച് ഏറെനേരം ഭഗവാനെ തൊഴുതുനിന്നു. കണ്ണടച്ച് പ്രാര്‍ഥിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ്‌പോറ്റിയും ശ്രീകോവില്‍നിന്ന് പ്രസാദവും അയ്യപ്പന് ചാര്‍ത്തിയ ഉടയാടയും നല്‍കി. തുടര്‍ന്ന് ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തമ്മയ്ക്കരികിലേക്ക്.

 

 



വാവരുനടയിലും തൊഴുത് പ്രസാദം വാങ്ങി. തിരികെ ശ്രീകോവിലിന് മുന്നിലെത്തുമ്പോഴേക്കും ഹരിവരാസന സമയമായിരുന്നു. ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നു. അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം.

തിങ്കളാഴ്ച രാവിലെയും ഗവര്‍ണര്‍ ദര്‍ശനം നടത്തും. മാളികപ്പുറം ക്ഷേത്രപരിസരത്ത് ചന്ദനത്തൈ നട്ടശേഷം പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത് തിരികെ മടങ്ങും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (1 hour ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (1 hour ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (1 hour ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (1 hour ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (1 hour ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (1 hour ago)

ബൈക്ക് അപകടത്തിൽപ്പെട്ട് അന്തിക്കാട് അഞ്ചാം വാർഡ്  (2 hours ago)

നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു...  (2 hours ago)

കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡെപ്യൂട്ടി മേയറുമാകും  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്..... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (2 hours ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (3 hours ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (3 hours ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (3 hours ago)

Malayali Vartha Recommends