സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്ന് പേര്‍ മരിച്ചു

സംസ്ഥാനത്ത് പലയിടങ്ങളിലും അതിശക്തമായ മഴയും ഇടിമിന്നലും. ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്ന് പേര്‍ മരിച്ചു.മലപ്പുറം കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരന്‍, മലപ്പുറം ജില്ലയിലെ രാമപുരത്ത് കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം, പാലക്കാട് കാ!ഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശി ഗണേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. തച്ചമ്ബാറ പഞ്ചായത്ത് മുന്‍ അംഗമാണ് ഗണേഷ് കുമാര്‍.
https://www.facebook.com/Malayalivartha