കല്യാണ വീട്ടിൽ ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി സംഘർഷം; കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്

കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുതിരപ്പന്തിയിലെ കല്യാണവീട്ടില്‍ ഭക്ഷണം വിളമ്ബിയതിനെച്ചൊല്ലി ഞായറാഴ്ചയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വൈകീട്ടോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കത്തിക്കുത്തും വെട്ടും നടത്തുകയായിരുന്നു.
കയ്യേറ്റത്തിനിടെ പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവിഭാഗങ്ങള്‍ക്കെതിരേയും ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. വീടുകയറി ആക്രമണം നടത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത് .
https://www.facebook.com/Malayalivartha