വിഴിഞ്ഞത്ത് കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വെട്ടുകത്തികൊണ്ട് ആക്രമിച്ചു; യാത്രക്കാരന് പിടിയില്‍

വിഴിഞ്ഞം കെ.എസ്.ആര്.ടി.സി ബസിലെ കണ്ടക്ടറെ വെട്ടുകത്തികൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ. വെങ്ങാനൂര്‍ അണ്ടൂര്വിളാകം എസ്.ആര് ഭവനില്‍ വിശ്വംഭരന് (55)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. വിഴിഞ്ഞം വെങ്ങാനൂര്‍ റൂട്ടിലെ ബസ് കണ്ടക്ടറായ അരുവിക്കര സ്വദേശി വിശ്വനാഥിനാണ് ബസില്‍ വെച്ച് മർദ്ദനം ഏറ്റത്.
യാത്രക്കാരനായ പ്രതി ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ കണ്ടക്ടറെ ചവിട്ടി വീഴ്ത്തുകയും കൈയില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന വെട്ടുകത്തി കൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും ആയിരുന്നു ചെയ്തത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.
ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, സുരേഷ്, സി.പി.ഒ സജന് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha