ആക്ഷൻ ഹീറോയുടെ ശ്രദ്ധേയനായ വില്ലൻ നടൻ പ്രസാദ് നിരോധിത ലഹരി മരുന്നുമായി പിടിയില്‍

മലയാള സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രസാദ് നിരോധിത ലഹരിമരുന്നുമായി പിടിയിൽ. എറണാകുളം സ്വദേശിയായ നടന്‍ പ്രസാദ് (39) എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് എറണാകുളം നേര്‍ത്തില്‍ നിന്നാണ് മാരകലഹരി മരുന്നുമായി അറസ്റ്റിലാകുന്നത്.
പിടിയിലാകുന്ന സമയം ഇയാളിൽ നിന്ന് ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരി മരുന്നുകള്‍ക്കൊപ്പം മാരാകായുധവും പിടിച്ചെടുത്തിട്ടിട്ടുണ്ട്.
അതേസമയം, വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ആക്ഷന്‍ ഹീറോ ബിജുവില്‍ നായകന്‍ നിവിന്‍ പോളിയെ കുത്തുന്ന ഗുണ്ടാ വേഷത്തിലൂടെയാണ് ഇയാള്‍ ശ്രദ്ധേയനാകുന്നത്.
എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നോര്‍ത്തിലുള്ള പരമാര റോഡില്‍ നിന്ന് മാരക ലഹരിമരുന്നുമായാണ് ഇയാള്‍ പിടിയിലായത്.
2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ്, മാരകായുധമായ വളയന്‍ കത്തി എന്നിവയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
റെയ്ഡില്‍ സി ഐ അന്‍വര്‍ സാദത്ത്, പ്രിവന്റീവ് ഓഫീസര്‍ രാംപ്രസാദ്, സി ഇ ഒമാരായ റെനി ജെയിംസ് സിദ്ധാര്‍ത്ഥ്, ദീപു, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ ചേർന്നായിരുന്നു റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha