കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റ സംഭവത്തില്‍ നാല് പേരെക്കൂടി പ്രതി ചേര്‍ത്ത് പോലീസിന്റെ അതിശക്തമായ നീക്കം... ഒളിവിലായ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

സി പി എമ്മിനെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കണ്ണൂരിലെ ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആ സംഭവം .പൊട്ടാനിരുന്ന ബോംബ് ഇതായിരുന്നോ എന്ന ചോദ്യവും ഇതിനോടകം തന്നെ ഉയര്‍ന്നു വന്ന കാര്യമായിരുന്നു .
കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും മലബാര്‍ മേഖലകളില്‍പൊതുവായി കാണുന്ന തരത്തിലാണ് ഇത്തരം ബോംബ് നിര്‍മ്മാണങ്ങള്‍ നടക്കുന്നത് .ഇതിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇതിനു മുന്‍പും കേട്ടിട്ടുള്ളതാണ് .അതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ വലിയ കോളിളക്കം ഉണ്ടാക്കുന്നു .
കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റ സംഭവത്തില്‍ നാല് പേരെക്കൂടി പ്രതിചേര്‍ത്ത് പോലീസ് അതിശക്തമായ നീക്കമാണ് നടത്തിയിരിക്കുന്നത് .
തെളിവ് നശിപ്പിച്ചതിനും വെടി മരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പോലീസിനെ വിവരം അറിയിക്കാതിരുന്നതിനുമാണ് കേസ്. ഒളിവിലായ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും കതിരൂര്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഇതിനെസംബന്ധിച്ച തുടര്‍ അന്വേഷണവും നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ് .കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്.
സംഭവം അറിഞ്ഞ് രാത്രി 9.30ഓടെ പോലീസ് എത്തുമ്പോഴേക്കും സ്ഥലം മഞ്ഞളും വെള്ളവും ചേര്‍ത്ത് കഴുകി വൃത്തിയാക്കിയിരുന്നു. വിശദ പരിശോധനയില്‍ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തിയിരുന്നു. പിറ്റേന്ന് നടന്ന ഫൊറെന്‍സിക് പരിശോധനയില്‍ വിരലിന്റെ ഭാഗങ്ങളും കണ്ടെത്തി.
സ്ഫോടന സ്ഥലം വീടിന് മേല്‍ഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിയ്ക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.ഇതാണ് ഇപ്പോള്‍ പണിയാക്കിരിക്കുന്നത് .ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്ന സിപിഎം പ്രവര്‍ത്തകന്‍ നിജേഷിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു.
ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. നാടന്‍ ബോംബ് ആയിരുന്നുവെങ്കിലും ഉഗ്രശേഷിയുള്ളതായിരുന്നുവെന്ന് ഫൊറെന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha