സൈബർ ആക്രമണത്തെ അഭിമാനത്തോട് കൂടി നേരിട്ട യുവ പോരാളി, പാൽക്കാരി, കറവക്കാരി എന്നൊക്കെ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിക്കപ്പെട്ട പിന്നെ അതൊക്കെ അലങ്കാരമായി തീർന്ന, ഒരു കരുത്തുള്ള പോരാളി; കായങ്കുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബു മലയാളിവാർത്ത ഇൻസൈഡിൽ ശ്രീ സോയ് മാത്യൂന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുന്നു

ഞാനൊരു ക്ഷീര കർഷകന്റെ മകളാണ്. അച്ഛനെ സഹായിക്കുക സ്വാഭാവികമായും ഒരു മകൾ എന്ന നിലയിൽ എന്റെ കടമയാണ്. അതുകൊണ്ട് ക്ഷീര കർഷകന്റെ മകളായതു കൊണ്ട് തന്നെ സ്വാഭാവികമായും ഒരു കറവക്കാരിയോ പാൽക്കാരിയോ ആയി മാറിയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇതൊക്കെ ജനങ്ങളുടെ ഇടയിൽ ഒരു പ്രചരണ ആയുധമാക്കിയിട്ടും അവരെന്നെ ചേർത്തുപിടിച്ചു. അതെനിക്ക് വലിയൊരു പ്രചോദനം കൂടിയാണ്.
സാമൂഹിക മാധ്യമങ്ങളിൽ തുടക്കം മുതൽ വ്യക്തിഹത്യ നേരിട്ട ഒരു സ്ഥാനാർത്ഥിയാണ് ഞാൻ. പക്ഷേ, കായംകുളത്തെ സ്വന്തം മണ്ഡലത്തിൽ ഒരു നാട്ടിൻപുറത്ത് കാരിയായി തന്നെ ജനവിധി നേടാൻ സാധിച്ചത് വളരെ വലിയൊരു കാര്യമാണ്. കാരണം വർഷങ്ങൾക്ക് ശേഷമാണ് ഒരു കായംകുളത്ത് കാരിക്ക് സ്വന്തം മണ്ഡലത്തിൽ മത്സരിക്കുവാൻ അവസരം കിട്ടുന്നത്.
പശു എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ പഠനകാലങ്ങളിലാണ് എനിക്കൊരു പാൽക്കാരിയായി മാറേണ്ടി വന്നത്. അത് തുടർന്നങ്ങോട്ട് ജീവിതത്തിൽ കൂടെക്കൂടി. അതെനിക്കൊരു അഭിമാനമാണ്. കാരണം, അത് നാട്ടിൻപുറത്തിന്റെ പഴമയാണ്.
അച്ഛനാണ് എന്നെ എപ്പോഴും ചിരിക്കാൻ പഠിപ്പിച്ചത്. നമ്മുടെ മനസിൽ എന്ത് സങ്കടമുണ്ടങ്കിലും അത് ഒറ്റക്കിരിക്കുമ്പോൾ കരഞ്ഞു തീർക്കുക. പക്ഷെ വേറൊരാളുടെ മുന്നിൽ നമ്മുടെ സങ്കടത്തെ തുറന്നുകാട്ടരുത്. നമ്മൾ എപ്പോഴും പൂർണമായും സന്തോഷമായിട്ടിരിക്കുക. ജീവിതത്തിൽ ഒട്ടേറെ ദുഃഖങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളൊക്കെ കടന്നുപോയിട്ടുണ്ട് അതിനെയൊക്കെ തരണം ചെയ്തുതന്നെയാണ് ഈയൊരു നിലയിൽ എത്താൻ കഴിഞ്ഞത്.
21 മത്തെ വയസിൽ ജില്ലാപഞ്ചായത്ത് അംഗമായി തീർന്നപ്പോൾ തന്നെ ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലുവാൻ സാധിച്ചു എന്നത് ഈയൊരു നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അവിടത്തെ ജനങ്ങളോടൊപ്പം ഇറങ്ങാൻ കഴിഞ്ഞു എന്നുള്ളതും വലിയൊരു കാര്യമാണ്. അതിനാൽ തന്നെ ജയമുറപ്പാണ്.
സ്കൂൾ കലാലയ ജീവിതമൊക്കെ കുറെ സൗഹൃദങ്ങൾ നേടാൻ സാധിച്ചുവെന്നത് വലിയൊരു കാര്യമായിത്തന്നെയാണ് കാണുന്നത്. ഈ തിരഞ്ഞെടുപ്പിനെ പോലും നല്ലൊരു രീതിയിൽ മാറ്റിത്തന്നത് എന്റെ സുഹൃത്ത് ബന്ധങ്ങളാണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് എനിക്ക് കലാലയ ജീവിതം പകുതിവഴിയിൽ മുടക്കേണ്ടി വന്നു പിന്നെ ട്യൂഷൻ സെന്ററിലായിരുന്നു പഠനം. വലിയൊരു ആഗ്രഹമായിരുന്നു സിവിൽ സർവീസ് പക്ഷേ, ഇപ്പോൾ ഇന്ന് ഇതിനെക്കാട്ടിലും വലിയൊരു പരീക്ഷയിലാണ് ഞാൻ, നാട്ടിലെ ജനങ്ങൾക്കിടയിൽ വോട്ടിനായി ഇറങ്ങി ചെന്നു.
പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് എന്നെ ജില്ലാപഞ്ചായത്ത് മെമ്പറാക്കിയതും കായങ്കുളത്തെ നിയമസഭാ മെമ്പറാക്കിയതും. അതിനാൽ തന്നെ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് എന്നും വലുത്. എന്റെ മാതാപിതാക്കൾക്ക് കിട്ടിയ അംഗീകാരം എന്നും എനിക്ക് വലുതാണ് അതിനെ ഞാനെന്നും സന്തോഷ കണ്ണീരോടുകൂടിയാണ് ഓർക്കുന്നതും സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളതും.
പ്രിയങ്കഗാന്ധിയെ പറ്റി പറയുമ്പോൾ എനിക്ക് നൂറു നാവാണ് കാരണം, ഞാനാണ് സ്ഥാനാർത്ഥിയെന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ എന്റെ കൈ മുറുകെ പിടിച്ച് അടുത്ത വേദിയിൽ വരെ അങ്ങനെതന്നെ മുറുകെ പിടിച്ച് എന്നെ ചേർത്തുപിടിച്ച വ്യക്തിയാണ്. എന്റെ ഇഷ്ടങ്ങൾ എന്നും എന്റെ മാതാപിതാക്കളുടേതാണ്. വീഡിയോ കാണാം...
https://www.facebook.com/Malayalivartha