ജാഗ്രതയോടെയും കരുതലോടെയും വിശ്വാസികൾ പുണ്യമാസത്തിലേക്ക്; റംസാനിന് വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി മാര്‍ക്കറ്റില്‍ വൈവിദ്ധ്യമാര്‍ന്ന ഈത്തപ്പഴങ്ങളെത്തി, ഒമാന്‍, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, ലിബിയ, അള്‍ജീരിയ, യുഎഇ, ടുണീഷ്യ, ജോര്‍ദാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവ സുലഭം

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗമാണ് ഇപ്പോൾ ലോകരാഷ്ട്രങ്ങൾ നേരിടുന്നത്. കോറോണയ്ക്ക് പിന്നാലെ വീണ്ടും പുണ്യമാസം ഏവരെയും തേടിയെത്തുകയാണ്. ജാഗ്രതയോടെയും കരുതലോടെയും വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ റംസാനിന് വിശ്വാസികള്‍ക്ക് നോമ്പ് തുറക്കാനായി മാര്‍ക്കറ്റില്‍ വൈവിദ്ധ്യമാര്‍ന്ന ഈത്തപ്പഴങ്ങളെത്തി.
മറ്റു പഴവര്‍ഗ്ഗങ്ങള്‍ക്ക് വില കൂടിയെങ്കിലും ഈത്തപ്പഴത്തിന് വില ഉയര്‍ന്നിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ വര്‍ഷം നിശ്ചലമായ ഈത്തപ്പഴ കച്ചവടം ഈ റംസാനില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍ ഏവരും.
ഇതുകൂടാതെ രുചിവ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുമുള്ള ഈത്തപ്പഴങ്ങള്‍ വിപണിയിൽ ലഭ്യമാണ്. ഒമാന്‍, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, ലിബിയ, അള്‍ജീരിയ, യുഎഇ, ടുണീഷ്യ, ജോര്‍ദാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവ സുലഭം. കഴിഞ്ഞ വര്‍ഷത്തെ റംസാനില്‍ കടകള്‍ അടച്ചിട്ടതും സമൂഹ നോമ്ബുതുറകള്‍ ഇല്ലാതായതും കച്ചവടത്തെ സാരമായി ബാധിച്ചു. വിലക്കയറ്റമില്ലാത്തതിനാല്‍ ഇത്തവണ ഈത്തപ്പഴ വിപണി വളരെ വേഗം സജീവമായി.
അതേസമയം 99 മുതല്‍ 6,000 രൂപ വരെയാണ് ഈത്തപ്പഴങ്ങളുടെ വില എന്നത്. വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന സൗദിയില്‍ നിന്നുള്ള അജ്വയ്ക്കാണ് വില കൂടുതല്‍. 1500ഓളം രൂപയ്ക്ക് അജ്വ ഇത്തവണ ലഭ്യമാണ്. ഇറാനില്‍ നിന്നെത്തുന്ന ഈത്തപ്പഴത്തിന് കിലോയ്ക്ക് 100 രൂപയാണ്. കിലോയ്ക്ക് 150 ഉള്ള ഒമാന്‍ ഈത്തപ്പഴത്തിനാണ് ആവശ്യകാരേറെ. ഉണക്ക കാരയ്ക്ക എത്തിയെങ്കിലും ചെലവ് കുറവാണ്. കിലോക്ക് 130 രൂപ മുതലാണ് വില. അള്‍ജീരിയ ഈത്തപ്പഴത്തിന് 200 രൂപയാണ്.
https://www.facebook.com/Malayalivartha