സിനിമയിലെ പോലെ ജീവതത്തിലും... ലഹരി മരുന്നുമായി ആക്ഷൻ ഹീറോ ബിജുവിലെ താരം പോലീസ് പിടിയിൽ...

മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പ്രസാദ് എറണാകുളത്തു നിന്ന് മാരക ലഹരിമരുന്നുകളും ആയുധവുമായി പിടിയിലായി. എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കൊച്ചി പരമാര റോഡില്‍ നിന്നു മാരക ലഹരിമരുന്നുമായി നടനെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ സിഐ അൻവർ സാദത്ത്, പ്രീവന്റീവ് ഓഫിസർ രാംപ്രസാദ്, സിഇഒമാരായ റെനി ജെയിംസ് സിദ്ധാർഥ്, ദീപു, ഡ്രൈവർ സുരേഷ് എന്നിവർ പങ്കെടുത്തു.
2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.1 ഗ്രാം ബ്രൂപിനോര്‍ഫിന്‍, 15 ഗ്രാം കഞ്ചാവ് മാരാകായുധമായ വളയന്‍ കത്തി എന്നിവ പ്രസാദിന്റെ പക്കല്‍ നിന്നും എക്‌സൈസ് സംഘം കണ്ടെടുത്തു. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതി കൂടിയാണ് പ്രസാദ് എന്നും പോലീസ് പറയുന്നുണ്ട്.
മലയാള സിനിമ മേഖലയിൽ കഞ്ചാവും ലഹരിമരുന്നുകളും വിപണനം നടത്തുന്ന വലിയൊരു ഗ്യാങ്ങിന്റെ ഭാഗമാണിയാളെന്നാണ് സൂചന. ന്യൂ ജനറേഷൻ സിനിമയുടെ മറവിൽ നിശാ പാർട്ടികൾ സംഘടിപ്പിച്ച് മയക്ക് മരുന്ന് വിറ്റഴിക്കുന്ന മട്ടാഞ്ചേരി സിനിമ ഗ്യാങ്ങിലെ പ്രധാന കണ്ണിയാണ് പ്രസാദ് എന്ന് കരുതപ്പെടുന്നു.
തൃക്കാക്കര സ്വദേശിയായ പ്രസാദ് ഇബ, കര്‍മാനി എന്നീ സിനിമകളില്‍ പലവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളിയുടെ പ്രയങ്കരനായ നായകൻ നിവിന്‍ പോളി എബ്രിഡ് ഷൈൻ ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ പ്രധാനപ്പെട്ട വില്ലൻ റോളില്‍ പ്രസാദ് എത്തിയിരുന്നു. ഇത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ വേഷമായിരുന്നു.
അതേസമയം, സംസ്ഥാന തലസ്ഥാനത്ത് ലഹരിമരുന്നുകളും തോക്കുമായി കാറില്‍ സഞ്ചരിച്ച രണ്ടംഗ സംഘത്തെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പെരുമാതുറ പുതുക്കുറിച്ചി ഷാജിദാ മന്‍സിലില്‍ എം. സനല്‍, തിരുവനന്തപുരം പട്ടം കൊട്ടാരകുളത്തിന്‍കര വീട്ടില്‍ എം. അനു എന്നിവരാണ് അറസ്റ്റിലായത്.
650 ഗ്രാം കഞ്ചാവ്, 2.35 ഗ്രാം എം.ഡി.എം.എ., കഞ്ചാവ് വലിക്കുന്നതിനുള്ള ഹുക്ക, കുഴല്‍, തൂക്കി വിൽക്കാനുള്ള ത്രാസ്, ഒരു തോക്ക്, കഞ്ചാവ് വിറ്റ് കിട്ടിയ പണം, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ആറ്റിങ്ങല്‍ ഗവ. കോളേജിനു മുന്നില്‍വെച്ച് കാര്‍ തടഞ്ഞ് പോലീസ് പരിശോധിക്കുകയായിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് കച്ചവടം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ടി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ ടി. രാജേഷ്‌കുമാര്‍, എസ്.ഐ.മാരായ വി.എന്‍. ജിബി, ജ്യോതിഷ് ചിറവൂര്‍, എ.എസ്.ഐ. സലീം, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha