ആലപ്പുഴയില്‍ സി പി എമ്മിനുള്ളിലെ തമ്മിലടി അതിരൂക്ഷം.... ജി സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലെ പരാമര്‍ശത്തിനെതിരെ മുന്‍പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയതില്‍ വലിയ കോളിളക്കം... എം ലിജു പൊളിച്ചടുക്കി വിഭാഗീയത ശക്തം

ആലപ്പുഴയില്‍ സി പി എമ്മിനുള്ളിലെ തമ്മിലടി അതിരൂക്ഷം തന്നെയാണ്. ജി സുധാകരന്‍ ഇടഞ്ഞു തന്നെ നില്‍ക്കുകയാണ് .അതിനാല്‍ തന്നെ അദ്ദേഹത്തെ മെരുക്കുക എന്നത് അസാധ്യമാകുമോ എന്ന ഭയപ്പാടിലാണ് ജില്ല നേതൃത്വം .
സുധാകരനെ വ്യക്തിപരമായി ആക്രമിക്കാന്‍ പല രാഷ്ട്രീയ ക്രിമിനലുകളും ശ്രമിക്കുകയാണ് എന്ന് പത്രസമ്മേളനത്തിനിടയില്‍ അദ്ദേഹം പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു .അതിനാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഡി സി സി പ്രസിഡന്റായ എം ലിജു തന്നെ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ലിജുവിന്റെ ഈ അഭിപ്രായ പ്രകടനം പോലും സുധാകരന്റെ പ്രതിയോഗികള്‍ ഏറെ ആശങ്കയോടെ കാണുകയാണ് .പ്രതിയോഗികള്‍ പോലും ഏറെ ആകുലതയോടെ കാണുന്ന സംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം .
കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ഇത് വലിയകോളിളക്കമാണ് സൃഷ്ടിച്ചത് .
മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതൃത്വം രണ്ടു തട്ടില്‍. പരാതിയില്‍ അടിയന്തര നടപടി വേണമെന്ന കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷൂക്കൂറിന്റെ നിലപാട് തള്ളി ഡിസിസി പ്രസിഡന്റ് എം ലിജു രംഗത്തെത്തി.
സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണെന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്നും ലിജു പറഞ്ഞു.ഏറെ പ്രകോപിതനായി
കഴിഞ്ഞ ഞായറാഴ്ച ജി സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മുന്‍പഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.
സുധാകരനെതിരായ പരാതി സിപിഎമ്മിനുള്ളിലെ വിഭാഗീയതയെന്ന് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. അതേസമയം, അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സുധാകരന്‍ പരോക്ഷമായി സഹായിച്ചെന്ന ആരോപണം നിലനില്‍ക്കെ എം ലിജു അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.
"
https://www.facebook.com/Malayalivartha