പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്തിരിക്കണം ; പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ പുറത്തിറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ് . ഈ സാഹചര്യത്തിൽ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ സര്‍ക്കാര്‍ പുറത്തിറക്കി .
പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്തിരിക്കണം . ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.
റവന്യു വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്.
മൊബൈല്‍ നമ്ബര്‍ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം പേരും ഐ.ഡി നമ്ബരും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഇതിന്റെ വിവരം മെസേജായി ലഭിക്കും. ഈ ലിങ്കിലൂടെ പാസിന്റെ പി.ഡി.എഫ് ലഭിക്കും. ചെക്‌പോസ്‌റ്റില്‍ ഇത് കാണിച്ചാല്‍ സംസ്ഥാനത്തിനുളളിലേക്ക് പ്രവേശിക്കാം.
അതേ സമയം കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെടുകയുണ്ടായി .
രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ജനങ്ങളെയും കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിയാനാകില്ലെന്നും സിപിഎം വ്യക്തമാക്കി .
ജനങ്ങള്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതത്തിലാണ്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 7,500 രൂപ വീതം നിക്ഷേപിക്കണം. ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണം.
ജനങ്ങള്‍ വന്‍തോതില്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കണം, എല്ലാ അതിഥി തൊഴിലാളികളെയും അവരവരുടെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സൗജന്യമായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം.
പിഎം കെയേഴ്‌സിലേയ്ക്ക് സമാഹരിച്ച പണം വിനിയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. വാക്‌സിനേഷന്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha