റംസാൻ ആണ് ആദ്യം പോടീ എന്നു വിളിച്ചത്; റംസാന് പിന്നെ തോറ്റു എന്നു കാണുമ്പോൾ അപ്പോൾ തുടങ്ങും "നീ പോടീ" അല്ലേൽ "നീ പോടാ" എന്നു ; എന്നിട്ടു വിളിച്ചില്ലാന്നു തർക്കവും; ഇതെവിടിക്കാ ഋതുനെ തള്ളി തള്ളി അയ്യേ; ശ്യേ വല്യ രസമാണെന്ന് ആണോ റംസന്റെ വിചാരം; ആണെങ്കിൽ നല്ല ബോർ ആയിട്ടുണ്ട്; ബിഗ് ബോസ് വിശേഷങ്ങൾ പങ്കു വച്ച് അശ്വതി

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;
അശ്വതിയുടെ ബിഗ്‌ബോസ് കുറിപ്പ് ഇങ്ങനെ; ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ ഒരു വ്യക്തിയുമായി ഉള്ള ആദ്യ കൂടി കാഴ്ച കഥാ രൂപത്തിൽ ആക്കി പറയുക എന്ന മോർണിംഗ് ടാസ്കിലാണ് തുടക്കം ഒന്നൊന്നര മണിക്കൂർ എങ്ങനേലും കഴിഞ്ഞു പോകണ്ടേ അതാരിക്കും കഥ പറയിപ്പിക്കാമെന്നു വെച്ചത്. ഹോ എന്തായാലും 2 പേരുടെ കഥയിലൂടെ നിർത്തി!! കർത്താവെ ഇതിന്റെ ബാക്കി പ്ലസ്സിൽ സഹിക്കണല്ലോ.
ഡിമ്പൽ മൊത്തത്തിൽ തിരിഞ്ഞപോലെ എനിക്ക് മാത്രാണോ തോന്നിയത്. താനാണ് ടാർഗറ്റ് എന്നു മനസിലാക്കിയത് കൊണ്ടായിരിക്കാം. മോർണിംഗ് ടാസ്ക് കഴ്ഞ്ഞുള്ള ഒറ്റയ്ക്ക് സംസാരവും പിന്നീട് രമ്യയോട് സംസാരിക്കുന്ന കാര്യങ്ങളൊക്കെ നല്ല ബോധ്യം ആയിട്ടാണു സംസാരം. നല്ലത് അങ്ങനെ പുതിയ സ്ട്രടെജീസ് ഉണ്ടാകട്ടെ.
മോർണിംഗ് കഥയിൽ ആർക്കാർക്കോ എന്തൊക്കെയോ കൊണ്ടിട്ടുണ്ട്. കിടിലു പറഞ്ഞു 11 പേരും മത്സരിക്കാൻ നിക്കുവാണ് എന്നു, എന്ത് മത്സരം. ആർക്കു മത്സരം. വീണ്ടും കിടിലു ആ ഇരട്ടതാപ്പുകളുടെ രാജകുമാരിയെ ഋതുവിന് ഇട്ടുകൊടുത്തിട്ടുണ്ട്.
ശേഷം അഡോണി ഡിമ്പൽ ടോക്ക്കിൽ അഡോണിയുടെ ഓവർ കോൺഫിഡൻസ് കണ്ടപ്പോൾ ഭാനുവിനെ ആണ് ഓർമ വന്നത്. ഇങ്ങനൊക്കെ തന്നെ ആരുന്നു ഭാനുവും, തൊട്ട ആഴ്ച ഡിം.
വീട്ടിൽ മികച്ചു നിന്ന മൂന്നുപേരെ ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കാൻ ബിഗ്‌ബോസ് നിങ്ങൾ പറഞ്ഞാലും അവരവർക്കു ക്യാപ്റ്റൻ ആയി കാണാൻ ആഗ്രഹമുള്ളവരെ മാത്രമേ തിരഞ്ഞെടുക്കു പ്ലീസ്. ഞങ്ങൾ അങ്ങനെ ആണ് . അനൂപ്,സന്ധ്യ,അഡോണി എന്നിവർ ആണ് ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുത്തത്.
ഓഹ് പിന്നേം ഡെയിലി ടാസ്ക് ഗ്ലാസിൽ വെള്ളം നിറച്ചു ഓടുക അന്നേരം സ്മൈലി ബോൾ വെച്ചു എറിഞ്ഞു വീഴ്ത്തണം. ബോൾ വിട്ടൊരു കളി നമ്മക്കില്ല. എന്നാപ്പിന്നെ ബോൾ ബോസ്സ് എന്നു പേരാക്കികൂടെ .
രണ്ടു team "ആറുകണ്ടം സിക്സെർസും, തീപ്പൊരി സിക്സെർസും" മത്സരം ആകുമ്പോൾ പല സ്ട്രാടജീസ് ഉണ്ടാകുമല്ലോ. അങ്ങനെ മണിക്കുട്ടന്റെ തീപ്പൊരി സിക്സെർസ് ജയിച്ചു!! പക്ഷെ കിടിലുവിന്റെ ആറുകണ്ടം പറഞ്ഞു തീപ്പൊരിയിലെ അഡോണിയുടെ ഗ്ലാസ് അവർ തട്ടി തെറിപ്പിച്ചു എന്നു പക്ഷെ ഒത്തില്ല .
തർക്കം... ഡിമ്പൽ, റംസാൻ രമ്യ തമ്മിൽ, പിന്നെ റംസാൻ, ഋതു. റംസാൻ ആണ് ആദ്യം പോടീ എന്നു വിളിച്ചത്. റംസാന് പിന്നെ തോറ്റു എന്നു കാണുമ്പോൾ അപ്പോൾ തുടങ്ങും "നീ പോടീ" അല്ലേൽ "നീ പോടാ" എന്നു എന്നിട്ടു വിളിച്ചില്ലാന്നു തർക്കവും, ഇതെവിടിക്കാ ഋതുനെ തള്ളി തള്ളി അയ്യേ. ശ്യേ വല്യ രസമാണെന്ന് ആണോ റംസന്റെ വിചാരം. ആണെങ്കിൽ നല്ല ബോർ ആയിട്ടുണ്ട്.
ആഹ് അടുത്തത് വന്നു പാടാം നമുക്ക് പാടാം"പാട്ട് മത്സരം . വല്ല യുവജനോത്സവം നടത്തിയാൽ മതിയായിരുന്നല്ലോ . സിനിമ പാട്ടുകളിലൂടെ ഓരോരുത്തരോടും പറയാനുള്ളത് പറയാം എന്ന ഉള്ളുകളി ബോസേട്ടന്റെ . വല്യ രാസൊന്നും തോന്നീല.
ശേഷം സന്ധ്യ ഇന്ന് കറക്റ്റ് ആയ ഒരു ചോദ്യം ആണ് സൂര്യയോട് ചോദിച്ചത് അതായതു മണിക്കുട്ടന്റെ ഭാഗത്തു നിന്നു രണ്ടു പ്രാവശ്യമായിട്ട് ഫ്രണ്ട് എന്നേയുള്ളു ക്ലാരിറ്റി കിട്ടി കഴിഞ്ഞു എന്നിട്ടും എന്തിനാണ് പിന്നെയും സൂര്യ മണിക്കുട്ടന്റെ പിന്നാലെ നടക്കുന്നത്, വസ്ത്രധാരണം മലയാളി പ്രേക്ഷകർ കാണുന്നു എന്നു പറഞ്ഞപോലെ ഇതും കാണുന്നുണ്ടല്ലോ എന്നു,സന്ധ്യ അടിപൊളി.
പക്ഷെ സൂര്യ വരാല് പോലെ ഒഴിഞ്ഞു അങ്ങ് മാറി ഞാൻ പുറകെ പോയിട്ടില്ല എന്നോട് ഇങ്ങോട്ട് സംസാരിക്കുമ്പോ മാത്രമേ സംസാരിക്കുള്ളു എന്നൊക്കെ ഗൊച്ചുഗള്ളി. ബി ബി പ്ലസ് കണ്ടില്ല... യൂട്യൂബിൽ അപ്‌ലോഡ് ആക്കുമ്പോൾ കാണാമെന്നു കരുതി...നാളെ അങ്ങനെ വലിയ സംഭവങ്ങൾ ഒന്നുമില്ലെന്നു തോന്നുന്നു. എന്തരോ എന്തോ.
https://www.facebook.com/Malayalivartha