വളരെ നാച്ചുറലായ അഭിനയം, തെറ്റ് ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപു എന്ന് കേരള പൊലീസ്; വൈറലായി വീഡിയോ...

പോലീസുകാരിൽ നിന്നും രക്ഷപെടാനായി ഒരു മധ്യവയസ്‌കന്റെ അഭിനയമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള വീഡിയോ ആണിത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു, 'ഇത്രയും നാച്ചുറലായിട്ട് അഭിനയിക്കുന്ന ഒരു ചേട്ടന്‍'. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി.
ഉടൻ തന്നെ കേരളാപോലീസും അവരുടെ ഫേസ്ബുക് പേജിൽ ഈ വീഡിയോ പങ്കുവെച്ചു. 'തെറ്റു ചെയ്യാത്തവര്‍ പേടിക്കേണ്ടതില്ല ഗോപൂ' എന്ന അടിക്കുറിപ്പോടെ ആയിരുന്നു കേരള പൊലീസ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെയാണ്, സ്കൂട്ടറില്‍ ഹെല്‍മറ്റ് ഇല്ലാതെ ട്രിപ്പിള്‍സ് അടിച്ചതിന് ആയിരുന്നു പൊലീസിനെ കണ്ട് ഇവര്‍ പരിഭ്രാന്തരായത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യം സൗണ്ട് എഡിറ്റ് ചെയ്ത് സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളും ചേര്‍ത്ത് ട്രോൾ വീഡിയോ ആക്കിയാണ് പൊലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കു വെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ മൂന്നുപേര്‍ ഒരു സ്കൂട്ടറില്‍ വരുകയായിരുന്നു. ഇവരില്‍ ആരും ഹെല്‍മറ്റ് ധരിച്ചിട്ടില്ല. പെട്ടെന്ന് ഇവര്‍ സ്കൂട്ടര്‍ നിര്‍ത്തുകയും പിറകില്‍ ഇരുന്ന രണ്ടുപേര്‍ ചാടി ഇറങ്ങുകയും ചെയ്യുന്നുണ്ട്.
ഏറ്റവും പിറകില്‍ ഇരുന്നയാള്‍ ഓടിപ്പോകുകയും സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ സ്കൂട്ടറുമായി തിരിച്ചു വേഗതയില്‍ ഓടിച്ചു പോകുന്നതും ദൃശ്യത്തിൽ കാണാം.
എന്നാല്‍, നടുവില്‍ ഇരുന്നയാള്‍ സ്കൂട്ടറില്‍ നിന്ന് ഇറങ്ങിയതിനു ശേഷം യാതൊരു ആശങ്കയുമില്ലാതെ നടന്നു പോകുകയായിരുന്നു. ഇയാള്‍, മുഖത്ത് മാസ്ക് വച്ചാണ് ഒന്നുമറിയാത്തതു പോലെ നടന്നു പോകുന്നത്.
പക്ഷെ, ഇത് കഴിയുമ്പോഴാണ് സംഭവത്തിൽ ട്വിസ്റ്റ് നടക്കുന്നത്. ഈ ഓട്ടവും പാച്ചിലും കഴിയുമ്പോഴേക്കും രംഗത്തേക്ക് ഒരു പൊലീസ് വണ്ടി എത്തുകയാണ്.
ഒന്നും അറിയാത്തതു പോലെ നടന്നു പോകുന്ന ചേട്ടന്റെ സമീപമെത്തി പൊലീസ് എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്. അതേസമയം, പൊലീസ് ഇയാളെ പൊക്കിയതാണെന്നാണ് സോഷ്യല്‍ മീഡിയയിൽ നിന്നുള്ള അഭിപ്രായങ്ങൾ.
ഒന്നും അറിയാതെയുള്ള നടന്നു പോക്കലിനെ പ്രകീര്‍ത്തിക്കുന്നതിന് ഒപ്പം മാസ്ക് വെയ്ക്കാന്‍ കാണിച്ച വലിയ മനസിനെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു വീഡിയോയ്ക്ക് കമെന്റുകൾ നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























