Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 വയസുകാരിയുടെ വീട്ടില്‍ രാത്രികാലങ്ങളിൽ നിത്യസന്ദർശകനായി.....മാതാപിതാക്കൾ പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന ലൈംഗിക പീഡനവിവരം....17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 19 കാരൻ അറസ്റ്റിൽ

19 APRIL 2021 09:00 PM IST
മലയാളി വാര്‍ത്ത

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 19 കാരനായ യുവാവ് പിടിയില്‍. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.രണ്ടു വര്‍ഷം മുന്‍പാണ് പ്രതി പെണ്‍കുട്ടിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായത്.തുടര്‍ന്നു ഇടയ്ക്കിടെ രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ വീട്ടില്‍ വരാന്‍ തുടങ്ങി ഇതിനിടയിലാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംശയം തോന്നിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം, പെണ്‍കുട്ടി ഇയാളുമായുള്ള ഫോണ്‍ വിളി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു ഭീഷണിയായി. മകളുടെ നഗ്‌ന ചിത്രങ്ങള്‍ കയ്യില്‍ ഉണ്ടെന്നും അതെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും എന്നുമായിരുന്നു ഭീഷണി.

ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി നോര്‍ത്ത് സ്റ്റേഷനില്‍ എത്തി പരാതി നല്‍ക്കുകയായിരുന്നു. അറസ്റ്റിലായ അലന്‍ മുന്‍പ് മോഷണക്കേസില്‍ അടക്കം പ്രതിയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് എസ്‌എച്ച്‌ഒ വി എസ് പ്രദീപ് കുമാര്‍ , എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ മാരായ എ പി പ്രവീണ്‍, പി വിനീത് , സി കെ രാഹുല്‍, കെ എസ് ഫെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends