Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൾസർ കണ്ടാൽ ഉടൻ പൊക്കും .. പൾസർ ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവ് ബിസിനസ് നടത്തുന്ന ഏഴംഗ സംഘം പിടിയിൽ; പൾസറിനോടുമാത്രം പ്രണയം തോന്നാനുള്ള കാരണം വെളിപ്പെടുത്തി പോലീസ്

20 APRIL 2021 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...

പൾസർ ബൈക്കുകൾ മോഷ്ട്ടിച്ച് രൂപം മാറ്റി കഞ്ചാവ് വില്പനയും മോഷണവും നടത്തുന്ന ഏഴംഗ സംഘം പിടിയിൽ. ഇത്തിക്കര റോയൽ ആശുപത്രിക്ക് സമീപം ദിനേശ് മന്ദിരത്തിൽ സൂര്യദാസ് (19), മുസ്ലിം പള്ളിക്ക് സമീപം കല്ലുവിള വീട്ടിൽ അഖിൽ (19), തഴുത്തല മൈലക്കാട് നോർത്ത് കൈരളി വായന ശാലയ്ക്കടുത്ത് ജയേഷ് ഭവനിൽ ജിനേഷ് (21),

മൈലക്കാട് നോർത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപം കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ (19), ചാത്തന്നൂർ തെങ്ങുവിള ന്യൂ പ്രിൻസ് ഡ്രൈവിംഗ് സ്കൂളിനു സമീപം പ്രേചിക സദനത്തിൽ ഉണ്ണി എന്ന അഖിൽ (19 ), ആദിച്ചനല്ലൂർ മൈലക്കാട് യാസിൻ മൻസിലിൽ യാസിൻ (18), മുഖത്തല കണ്ണനല്ലൂർ ചേരിക്കോണംചിറ കോളനിയിൽ ജയ്സൻ (19) എന്നിവരാണ്‌ പിടിയിലായത്.

 

ഇവർ കൊട്ടാരക്കര, നാവായിക്കുളം, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച മൂന്ന് ബൈക്കുകൾ പോലീസ് കണ്ടെടുത്തിരുന്നു. മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് വാങ്ങാൻ ചെങ്കോട്ടയിൽപോയി വരുന്ന വിവരം ബൈക്ക് മോഷണത്തിന്റെ അന്വേഷണത്തിൽ പൊലീസ് മനസിലാക്കി പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നു തന്ത്രപരമായാണ് പിടിയിലാക്കിയത്.

കൂടുതൽ ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചതായി പൊലീസ് സംശയിക്കുകയും ചെയ്തു. നിരവധി പോക്സോ, കഞ്ചാവ്, കൊലപാതകശ്രമ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. നമ്പർ പ്ലേറ്റും കളറും മാറ്റിയാണ് ബൈക്കുകൾ ഇവർ ഉപയോഗിച്ചത്.

 

വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശാനുസരണം കല്ലമ്പലം എച്ച്.എസ്.ഒ മനുരാജ്, പ്രിൻസിപ്പൽ എസ്.ഐ രഞ്ജു, എസ്.ഐമാരായ ജയൻ, സുനിൽ കുമാർ, എ.എസ്.ഐമാരായ മഹേഷ്‌, സുരേഷ്, എസ്.സി.പി.ഒ മാരായ അനിൽകുമാർ, ഷാൻ, അജിത്ത്, സൂരജ്, വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതി റിമാൻഡ്‌ ചെയ്ത പ്രതികളെ കൊവിഡ് ടെസ്റ്റിനും വിധേയമാക്കും. ചാത്തന്നൂർ എക്സൈസ് ഓഫീസിൽ നിന്ന് വാഹനം മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കേസിലെ പ്രതികളും ഈ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കൂടുതലായി അന്വേഷണംനടത്തുമെന്നും അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (7 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (22 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (39 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends