Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്ക; സംസ്ഥാനത്തെ ആശുപത്രികളോട് സജ്ജമാക്കാന്‍ നിര്‍ദേശം, ഇന്നും നാളെയുമായി സംസ്ഥാനത്ത് കൂട്ട പരിശോധന

21 APRIL 2021 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി

കിളിമാനൂരിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ

സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഇതിനോടകം തന്നെ ആശുപത്രികളോട് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയുമായി സംസ്ഥാനത്ത് കൂട്ട പരിശോധന നടക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരില്‍ പരിശോധന നടത്തുന്നതാണ്. ഇതിന്റെ ഫലങ്ങള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് കോവിഡ് കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,44,71,237 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂര്‍ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂര്‍ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസര്‍ഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 14 വീതം, കാസര്‍ഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 379, കൊല്ലം 67, പത്തനംതിട്ട 158, ആലപ്പുഴ 215, കോട്ടയം 330, ഇടുക്കി 97, എറണാകുളം 458, തൃശൂര്‍ 521, പാലക്കാട് 175, മലപ്പുറം 159, കോഴിക്കോട് 715, വയനാട് 133, കണ്ണൂര്‍ 300, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,48,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,75,964 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,221 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 493 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (16 minutes ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (30 minutes ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (33 minutes ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (39 minutes ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (44 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (54 minutes ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (59 minutes ago)

ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം‌  (1 hour ago)

ഞാൻ പണ്ഡിറ്റാണ് ടാ...! ദേ പെണ്ണുമ്പിള്ള അടി ഇരന്ന് വാങ്ങി കിടന്ന് മോങ്ങുന്നു ട്രെയിനിൽ സംഭവിച്ചത്...!  (1 hour ago)

സങ്കടക്കാഴ്ചയായി... മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി  (1 hour ago)

ഷാഫി പിണറായിക്ക് എതിരെ ധർമ്മടത്ത് ഇറങ്ങും..! ഷൈലജ വോട്ടിന് മുന്നേ ഗോവിന്ദൻ തോൽപിച്ചു...!  (1 hour ago)

അലുവയെ കൊന്നവന്മാർക്ക് ജയിലിൽ പട്ടാഭിഷേകം..! ഓമനയുടെ പ്രാർത്ഥന 13 ദിവസത്തിനുള്ളിൽ....!  (1 hour ago)

കേരള ക്രിക്കറ്റ് അസോസിയേഷന്റെ മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന്‌ നാടിന്‌ സമർപ്പിക്കും  (1 hour ago)

മുന്ദ്ര തുറമുഖത്തേക്ക് മാസ്സ് എൻട്രി ലോകം അത്ഭുതപ്പെട്ട 10 മിനിട്ട് കണ്ണ് വച്ച് U S പട്ടാളം ...! കൈയ്യടിക്കടാ ജയശങ്കറിന്  (1 hour ago)

Malayali Vartha Recommends