കാടിനുള്ളിൽ ആരും സഹായിക്കാനില്ലാതെ ദിവസങ്ങളോളം ഭക്ഷണമില്ലാതെ അവശനിലയിൽ കിടന്ന വയോധികനെ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി

നിലമ്പൂർ രാമംകുത്ത് പുഴക്ക് അക്കരെയുള്ള കാടിനുള്ളില്‍ അവശനായി കിടന്ന വയോധികനെ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി വീട്ടിലേക്ക് എത്തിച്ചു. ചന്തക്കുന്ന് സ്വദേശിയായ ഇയാള്‍ ഒരാഴ്ചയായി ഇവിടെ എത്തിയിട്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ചെറിയ മാനസിക വൈകല്യമുള്ള ഇദ്ദേഹം ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിഞ്ഞതിനാല്‍ ശാരീരിക അവശത അനുഭവിച്ചിരുന്നു. റോഡിലെ പ്ലാസ്റ്റിക്, പേപ്പര്‍ തുടങ്ങിയവ വിറ്റാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.
ട്രോമാകെയര്‍ നിലമ്ബൂര്‍ സ്റ്റേഷന് യൂനിറ്റ് ലീഡര്‍ നിയാസ് വല്ലപ്പുഴ, പ്രസിഡന്റ് യൂനുസ് രാമംകുത്ത്, ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha