Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കേന്ദ്ര സര്‍ക്കാര്‍ 'ഫ്രീ' ആയി നല്‍കിയ കോവിഡ് വാക്സിന്‍, കേരളത്തില്‍ 'സൗജന്യ'മായി നല്‍കിയ സംസ്ഥാന സര്‍ക്കാരാണ് നമുക്കുള്ളത്; 'ഞങ്ങള്‍ യാത്ര പുറപ്പെട്ടു.. വേണേല്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെടാം' എന്ന ശൈലിയിലാണ് അവർക്കുള്ളത് ; കൊവിഡ് വാക്സിന്‍ സംസ്ഥാനത്ത് സൗജന്യമായി നല്‍കുമെന്ന തീരുമാനത്തെ വിമർശിച്ച് ഡോ. വൈശാഖ് സദാശിവന്‍

22 APRIL 2021 02:12 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വാക്സിന്‍ സംസ്ഥാനത്ത് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി ആൾക്കാർ വിമർശനമുയർത്തിയിരുന്നു . ഈ തീരുമാനത്തെ വിമർശിച്ച് ഡോ. വൈശാഖ് സദാശിവന്‍ രംഗത്ത് വന്നിരിക്കുകയാണ്.

കേന്ദ്രം 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്സിന്‍ കേരളം വീണ്ടും സൗജന്യമായി നല്‍കുകയാണെന്ന് പരിഹസിച്ച്‌ ഡോ. വൈശാഖ് സദാശിവന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശിച്ചിരിക്കുന്നത്. ഡോ. വൈശാഖ് സദാശിവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 'ഫ്രീ' ആയി നല്‍കിയ കോവിഡ് വാക്സിന്‍, കേരളത്തില്‍ 'സൗജന്യ'മായി നല്‍കിയ സംസ്ഥാന സര്‍ക്കാരാണ് നമുക്കുള്ളത്.

'ഞങ്ങള്‍ യാത്ര പുറപ്പെട്ടു.. വേണേല്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെടാം' എന്ന ശൈലിയിലാണ് അവർക്കുള്ളത് സൗജന്യമായി കിട്ടുന്ന വാക്സിന്‍, കേരളത്തില്‍ സൗജന്യമായി നല്‍കുവാനായി എത്ര കോടി രൂപ വേണേലും കടമെടുക്കുമെന്നൊക്കെ സംസ്ഥാന ധനകാര്യമന്ത്രി തള്ളിമറിച്ചത്.

 

 

പക്ഷേ 'അണ്ടിയോടടുത്തപ്പോള്‍ മാങ്ങയുടെ പുളിയറിഞ്ഞു' എന്നു പറഞ്ഞതു പോലെയാണ് ഇപ്പോഴത്തെ അവസ്ഥ.. 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ മെയ് 1 മുതല്‍ ആരംഭിക്കാനിരിക്കേ, അത് സൗജന്യമായി ലഭ്യമാക്കുന്നതിനെ കുറിച്ച്‌ കേരള സര്‍ക്കാര്‍ 'കമാ' എന്നൊരക്ഷരം മിണ്ടുന്നില്ല.

50% വാക്സിന്‍ പൊതുവിപണിയില്‍ ലഭ്യമാകുന്ന ഈ സാഹചര്യത്തില്‍, അത് വില കൊടുത്ത് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നു പറയാനുള്ള ആര്‍ജ്ജവം കേരള സര്‍ക്കാരിന് നഷ്ടപ്പെട്ടോ..? വ്യക്തമാക്കണം..

സൗജന്യമായി കിട്ടുന്നത് എന്തു കടം മേടിച്ചായാലും സൗജന്യമായി നല്‍കുമെന്നു പറഞ്ഞ് ആളെ പറ്റിക്കാന്‍ നടക്കുന്നവര്‍, വിലയ്ക്ക് വാങ്ങാനാകുന്നത് വാങ്ങി, സൗജന്യമായി നല്‍കുന്നതിനെ കുറിച്ച്‌ പറയുമ്ബോള്‍ ഉരുണ്ടുകളിക്കുകയാണ്.. അത് ചര്‍ച്ചയാകാതിരിക്കാനാണ് 9.7 ലക്ഷം വാക്സിന്‍ റിസര്‍വ്വ് ഉള്ളപ്പോഴും 'വാക്സിന്‍ കിട്ടാനില്ലേ.. കേന്ദ്രം തരുന്നില്ലേ…' എന്നും വിളിച്ച്‌ കൂവി നടക്കുന്നത്..


കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ആകെ 2 കാര്യങ്ങള്‍ മാത്രമേ വെടിപ്പായി ചെയ്യാനറിയാവൂ എന്ന് മലയാളികള്‍ മനസ്സിലാക്കണം.
1. മോദിയെ തെറി വിളിക്കാന്‍
2. മോദിയുടെ ചെലവില്‍ ക്രെഡിറ്റ് അടിച്ചു മാറ്റുവാന്‍


നിഷേധാത്മകതയില്‍ വളര്‍ന്നു ശോഷിച്ച ഒരു പ്രത്യയശാസ്ത്രത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍…?
വാല്‍ക്കഷ്ണം : ഉത്തരേന്ത്യയിലേക്ക് ബൈനോക്കുലറും വച്ചിരിക്കുന്ന മലയാളി അറിയാനായി 2 വാക്ക്…


1) 27 കോടി ജനസംഖ്യയുള്ള UP യില്‍ 18 വയസ്സിനു മുകളിലുളളവര്‍ക്ക് വാക്സിന്‍ യോഗി സര്‍ക്കാര്‍ സൗജന്യമാക്കി
2) ആസ്സാം സര്‍ക്കാര്‍, വിപണിയില്‍ നിന്നും 1 കോടി വാക്സിനുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (8 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (30 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (38 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (46 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (48 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (53 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends