Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

വൈറസ് പകരാൻ സാധ്യത കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ.... അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ.... ചങ്കിടിച്ച് ജനങ്ങൾ..

22 APRIL 2021 02:23 PM IST
മലയാളി വാര്‍ത്ത

ഇടിവെട്ടിയവനെ പാമ്പ് കടിക്കുക എന്ന ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ, ഇത് തികച്ചും അന്യർഥമാക്കിയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊറോണയെ തുരത്താനാണ് നമ്മൾ വാക്സിനേഷന്‍ ക്യാംപുകളിലേക്ക് ഓടിയെത്തുന്നത് എന്നാൽ കൊവിഡിന്റെ പ്രധാന വ്യാപനത്തിന് കാരണമായി വാക്സിനേഷന്‍ ക്യാംപുകൾ മാറിയേക്കാമെന്നാണ് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ അറിയിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഭവിച്ച ശ്രദ്ധക്കുറവാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണമായത്. വോട്ടെണ്ണൽ ദിനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പുലർത്തണമെന്നും രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും കൂടുതലാണെന്നും ഐഎംഎ ഭാരവാഹികള്‍ പറയുകയുണ്ടായി.

ഇത് കൂടാതെ സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരും വിലയിരുത്തിയിരുന്നു‍ണ്ട്. ഫലം വൈകുന്നത് ഇപ്പോഴും പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കപട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റ് ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി സർക്കാർ ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം എന്നും അവർ നിർദ്ദേശിച്ചു.  

സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വലിയ രീതിയിലുള്ള ആര്‍ടിപിസിആര്‍ പരിശോധനയെ സംഘടന എതിര്‍ക്കുന്നത്. കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കു താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നു സംഘടന പറയുന്നു.

പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ ആയതിനാൽ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്റഡ് ടെസ്റ്റിന്റെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ഇത് ടെസ്റ്റിന്റെ ഉദ്ദേശ്യം  തന്നെ വിഫലമാക്കുന്നതാണ്.

വീടുകളില്‍ ചികില്‍സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന്‍ സെന്റര്‍ ആരംഭിക്കുകയും ചെയ്യണം. ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിനു കൂടി വിഭജിച്ച് നല്‍കണം. പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ജീവനക്കാരെ ഉറപ്പ് വരുത്തണം.

ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നും സംഘടന നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ വാക്‌സീനായി ഇന്നും കനത്ത തിരക്ക് അനുഭവപ്പെട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവരുടെ വൻ തിരക്കാണ് കണാൻ സാധിക്കുന്നത്. രജിസ്ട്രേഷൻ ഓൺലൈനാക്കിയതറിയാതെ സ്പോട്ട് രജിസ്ട്രേഷൻ നടത്താനെത്തിയവർ ആകെ നട്ടം തിരിഞ്ഞു. ഇതു വാക്കു തർക്കത്തിനും ഇടയാക്കി.

ആശുപത്രിയിൽ ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച നോട്ടീസ് പതിപ്പിക്കുകയോ നിർദേശം ലഭിക്കുകയോ ചെയ്തില്ലെന്നു പരാതി ഉയർന്നു. രണ്ടാം ഡോസെടുക്കാനെത്തിയവരും ഏറെ ബുദ്ധിമുട്ടി. ആദ്യ ഡോസെടുത്ത് 56 ദിവസം കഴിഞ്ഞവർക്കു മുൻഗണന നൽകാമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനു ശേഷം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കു വാക്സിൻ നൽകാമെന്നും പൊലീസ് അറിയിച്ചു. പിന്നീട് രജിസ്ട്രേഷനില്ലാതെ രണ്ടാം ഡോസ് നൽകാൻ തീരുമാനിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (9 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (31 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (39 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (47 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (49 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (54 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends