Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കുറച്ച്‌ വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്; ആരാധകരെ ഞെട്ടിച്ച് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

22 APRIL 2021 02:50 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യരുടെ പുതിയ ചിത്രം 'ചതുര്‍മുഖം' കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കുന്നു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ കാര്യം പറഞ്ഞത് . സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത് . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ;

പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്.

 

 

നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച്‌ വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍.

 സണ്ണി വെയ്ന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കമല ശങ്കറും സലില്‍.വിയും ചേര്‍ന്ന് സംവിധാനം ചെയ്ത ടെക്‌നോ-ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം . തന്‍റെ മരണത്തിന് ഉത്തരവാദികളായവരെ തിരഞ്ഞ് പിടിച്ച് കൊല്ലുന്ന പ്രതികാര ദാഹിയായ യക്ഷി എന്ന ക്ലീഷേ ചിന്തയേയും പ്രേതത്തെ ഒഴിപ്പിക്കുന്ന പതിവ് കാഴ്ചകളേയും പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നു എന്നതിലാണ് 'ചതുര്‍ മുഖം' വ്യത്യസ്തമാകുന്നത്.

ചിത്രത്തിലെ നായിക കഥാപാത്രമായ തേജസ്വനിയായി മഞ്ജുവാര്യര്‍ എത്തുമ്പോള്‍ വില്ലന്‍ കഥാപാത്രമാകുന്നത് ലിസ എന്ന ബ്രാന്‍ഡിലുള്ള ഒരു മൊബൈല്‍ ഫോണാണ്. സ്മാര്‍ട്ട് ഫോണ്‍ ശരീരത്തിന്‍റെ ഒരു ഭാഗമായി കാണുന്ന ജീവതത്തെ സോഷ്യല്‍ മീഡിയയിലെ തുറന്ന പുസ്തകമാക്കി മാറ്റിയ വ്യക്തിയാണ് തേജസ്വനി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (8 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (30 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (38 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (46 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (48 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (53 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends