Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

50ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും അമ്പ്യൂളുകളും പിടികൂടി ലഹരി വിരുദ്ധ സ്ക്വാഡ് ; കുരുമുളക് സ്പ്രൈ ഉൾപ്പെടെ പൊലീസിന് നേരെ പ്രയോഗിച്ച പ്രതികളെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി; ചിങ്ങവനത്തും കാഞ്ഞിരപ്പള്ളിയിലും നടന്ന ഓപ്പറേഷന് ചുക്കാൻ പിടിച്ചത് ലഹരി വിരുദ്ധ സ്‌ക്വാഡും സൈബർ സെല്ലും

22 APRIL 2021 02:57 PM IST
മലയാളി വാര്‍ത്ത

കോട്ടയം ജില്ലയില്‍ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തുമായി പിടികൂടിയത് 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും. വ്യത്യസ്ത സംഭവങ്ങളില്‍ നാല് പ്രതികളെയും ഒരു കാറുമാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

തെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തിവരുന്നതിനിടയിലാണ് ജില്ലയുടെ കിഴക്കന്‍ മേഘലയായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലും ചിങ്ങവനം, ചങ്ങനാശ്ശേരി ഭാഗങ്ങളിലും കഞ്ചാവ് എത്തുന്നതായി വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് ആഴ്ചകളായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇവരുമായി ഇടപാട് നടത്തുന്നവരെ നിരീക്ഷിക്കുകയും ചെയ്ത് വരികയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ബന്ധങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.

കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനം ഭാഗത്തും ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയപ്പോളാണ് കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന പായിപ്പാട് കുന്നന്താനം തുണ്ടിയില്‍ വീട്ടില്‍ ജെബി ജെയിംസ്(30), നെടുമുടി കല്ലൂപ്പറമ്പില്‍ വീട്ടില്‍ വിനോദ് ഔസേപ്പ്(28) എന്നിവരെ ഇരുപത് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടുന്നത്.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുരുമുളക് സ്േ്രപ എടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് രണ്ട് പേരെയും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 20 കിലോ കഞ്ചാവ്, 200 മില്ലി ഹാഷിഷ് ഓയില്‍, ആംപ്ല്യൂളുകള്‍, നിരോധിത ഗുളികകള്‍, ഇഞ്ചക്ഷന്‍ എടുക്കാനുള്ള സിറിഞ്ചുകള്‍ തുടങ്ങിയവ കണ്ടെടുത്തു.

ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തി വന്ന പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടില്‍ അനീഷ് പി മാത്യു(31), പായിപ്പാട് കൊഞ്ചുപറമ്പില്‍ വീട്ടില്‍ റിയാസ് മോന്‍(32)എന്നിവരെയാണ് ചിങ്ങവനം തുരുത്തി ഭാഗത്ത് നിന്നും 8 കിലോ കഞ്ചാവും ഒരു കാറുമായി ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഡി ശില്പക്ക് ലഭിച്ച രഹസ്യ വിവരങ്ങളെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ ബി. അനില്‍ കുമാര്‍, വി. ജെ ജോഫി, എന്‍. സി രാജ്‌മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ എന്‍. വിജു. എസ് ഐ എല്‍ദോ പോള്‍, മുണ്ടക്കയം എസ് എച്ച് ഒ സാഗര്‍, ചിങ്ങവനം എസ് എച്ച് ഒ. കെ. കണ്ണന്‍, എസ് ഐ അനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ടി. ശ്രീജിത്ത്, ബിജോയ്, സീനിയര്‍ സിവില്‍ പൊലീസ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് പി നായര്‍, അജയകുമാര്‍ കെ ആര്‍, അനീഷ് വി കെ, തോംസണ്‍ കെ മാത്യു, അരുണ്‍ എസ്, ഷമീര്‍ സമദ്, ഷിബു പി എം, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ശ്യാം എസ് നായര്‍, ജോബിന്‍സ്, അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് 50 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍കുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (8 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (30 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (38 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (46 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (48 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (53 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends