Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറരുത്; പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണം ; ആവശ്യമുന്നയിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

22 APRIL 2021 03:27 PM IST
മലയാളി വാര്‍ത്ത

പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

പുതിയ വാക്സിനേഷൻ നയം പ്രകാരം വാക്സിൻ നിർമ്മാതാക്കൾക്ക് 50% വാക്സിൻ മാത്രമേ കേന്ദ്രസർക്കാറിനു വില നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് വിൽപ്പന നടത്താനുള്ള സ്വാതന്ത്ര്യമാണ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് യാതൊരുവിധ ധനസഹായവും ഇതിലേക്കായി ലഭ്യമാക്കിയിട്ടുമില്ല. വിതരണ നീതി പൂർണമായി ഇല്ലാതാക്കുന്ന ഈ നയം മൂലം സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എല്ലാം വിപണിയിൽ വാക്സിൻ കിട്ടാൻ മത്സരിക്കേണ്ടി വരും.

ഉൽപ്പാദനത്തെക്കാൾ അധികം ആവശ്യം വരുമ്പോൾ സ്വാഭാവികമായും വില കൂടുകയും കരിഞ്ചന്ത വ്യാപകമാവുകയും ചെയ്യും. വാക്സിൻ വിലകൊടുത്തു വാങ്ങി ഉപയോഗിക്കാൻ ശേഷിയില്ലാത്ത വലിയ വിഭാഗം ജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാവാതിരിക്കുക എന്നതായിരിക്കും ഇതിന്റെ അനന്തരഫലം.

 

 

 

രാജ്യത്തിന്റെ രോഗപ്രതിരോധ പദ്ധതി വിപണിക്ക് വിട്ടുകൊടുക്കുന്ന ഈ നയം കോവിഡ് പ്രതിരോധത്തെ പൂർണമായും തകർക്കുന്ന നടപടിയാണ്. നിലവിലുള്ള നിരവധി പൊതുമേഖലാ വാക്സിൻ നിർമ്മാതാക്കൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രസർക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

ഈ പക്ഷപാത സമീപനം ഉപേക്ഷിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാക്സിൻ നിർമ്മാതാക്കൾക്ക് മതിയായ സർക്കാർ പിന്തുണ നല്‍കി വാക്സിന്റെ ആഭ്യന്തര ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം വാക്സിന്‍ ലഭ്യമാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്. ഈ സാഹചര്യത്തിൽ പുതിയ വാക്സിനേഷൻ നയം പിൻവലിക്കാനും സൗജന്യമായി വാക്സിൻ എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (8 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (30 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (38 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (46 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (48 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (53 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends