Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മകന് കളിപ്പാട്ടമായി നൽകിയത് മഹീന്ദ്ര ജീപ്പ്; ഒർജിലിനെ വെല്ലുന്ന കളിപ്പാട്ടം നിർമ്മിച്ച പിതാവും മകനും സമൂഹ മാധ്യമങ്ങളിൽ വൈറൽ

22 APRIL 2021 03:46 PM IST
മലയാളി വാര്‍ത്ത

മക്കളെ സന്തോഷിപ്പിക്കാനും ആഘോഷങ്ങളിൽ കുട്ടികൾക്ക് സമ്മാനം നൽകാനും എല്ലാ രക്ഷിതാക്കൾക്കും താല്പര്യമുണ്ട്. എല്ലാവരും നൽകാറുമുണ്ട്, അവരുടെ വിനോദ ദിനങ്ങൾ ചിലര്‍ തങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച്‌ സ്വയം കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.

അത്തരത്തിൽ വൈറലായ ഒരാളാണ് മലപ്പുറം ജില്ലയിലെ ആരീക്കോടുള്ള ഷാക്കിര്‍. സ്വന്തം മക്കള്‍ക്ക് കളിക്കാനായി മഹീന്ദ്ര ജീപ്പിന്റെ ചെറിയ രൂപം ഉണ്ടാക്കിയാണ് ഷാക്കിര്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കാഴ്ച്ചയില്‍ മഹീന്ദ്ര ജീപ്പ് തന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജീപ്പിന്റെ സവിശേഷതകളും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വൈദ്യുതി ഉപയോഗിച്ച്‌ ഓടിക്കാവുന്നതാണ് ഷാക്കിര്‍ നിര്‍മ്മിച്ച ജീപ്പ്. മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്ത വാഹനത്തിന് യോജിച്ച കളറും നല്‍കിയിട്ടുണ്ട്.

 

1000 വാട്ടിന്റെ മോട്ടോറാണ് ജീപ്പ് നിര്‍മ്മിക്കാന്‍ ഷാക്കിര്‍ ഉപയോഗിച്ചിരിക്കുന്നത്. പവര്‍ സ്റ്റിയറിംഗ്, മാറ്റാന്‍ സാധിക്കുന്ന സോഫ്റ്റ് ടോപ്പ്, മാനുവല്‍ ഗിയര്‍ ബോക്സ്, ഹെഡ് ലൈറ്റ് എന്നിങ്ങനെ ഒരു മഹീന്ദ്ര ജീപ്പിനുള്ള എല്ലാ സവിശേഷതകളും ഈ കളിപ്പാട്ടത്തില്‍ കൊണ്ടു വരാന്‍ ഷാക്കിറിന് സാധിച്ചിട്ടുണ്ട്. മുന്‍ ഭാഗത്തും പിന്‍ ഭാഗത്തുമായി ഇരിക്കാനുള്ള സീറ്റുകളും ജീപ്പിനുണ്ട്.

പവര്‍ വിന്‍ഡോ, അഡ്ജസ്റ്റബിള്‍ സീറ്റ്, എല്‍.ഇ.ഡി. ലൈറ്റ്, സംഗീതം ആസ്വദിക്കാനുള്ള സൗണ്ട്‌ സിസ്റ്റം എന്നിവയും ജീപ്പിനുള്ളില്‍ ഷാക്കിര്‍ ഒരുക്കിയിട്ടുണ്ട്. ജീപ്പിന്റെ സവിശേഷതകള്‍ വിവരിച്ചുള്ള വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ലക്ഷകണക്കിന് ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. ധാരാളം ഷെയറുകളും കമന്റുകളും വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.

ആറ് മുതല്‍ ഏഴുവരെ കുട്ടികള്‍ ജീപ്പില്‍ ഇരുന്ന് യാത്ര ചെയ്യുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മുതിര്‍ന്ന ഒരാള്‍ക്ക് ജീപ്പിനുള്ളില്‍ കയറി ഇരിക്കുക എന്നത് പ്രയാസമാണെന്നും വീഡിയോ കണ്ടാല്‍ മനസ്സിലാവും.

 

ഏതാണ്ട് ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് മഹീന്ദ്ര ജീപ്പിന്റെ ചെറിയ രൂപം ഷാക്കിറിന് നിര്‍മ്മിക്കാനായത്. ജീപ്പ് നിര്‍മ്മാണത്തിനായുള്ള എല്ലാ ജോലികളും അദ്ദേഹം സ്വന്തമായി തന്നെയാണ് ചെയ്തത്.

വെല്‍ഡിംഗ് വര്‍ക്കുകള്‍, പെയിന്റിംഗ്, ഡിസൈനിംഗ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഏതാണ്ട് 5-6 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് താന്‍ ജീപ്പ് നിര്‍മ്മിച്ചതെന്നും ഷാക്കിര്‍ വീഡിയോയില്‍ പറയുന്നു. ഒന്നര ലക്ഷം രൂപയാണ് ജീപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ചിലവഴിച്ചത്.

'ഖത്തറില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഒരു അറബിയുടെ വീട്ടില്‍ കുട്ടികള്‍ക്കായുള്ള ജീപ്പ് കണ്ടിരുന്നു. പതിനായിരം റിയാല്‍ ആയിരുന്നു അതിന്റെ വില. അന്ന് മനസില്‍ കുറിച്ചതാണ് നാട്ടില്‍ എത്തിയ ശേഷം മകന് വേണ്ടി അത്തരമൊന്ന് നിര്‍മ്മിക്കണം എന്ന്,' ഷാക്കിര്‍ വീഡിയോയില്‍ കൂട്ടിച്ചേർക്കാറുണ്ട്.

കുട്ടികള്‍ക്ക് കളിക്കുന്നതിനൊപ്പം വെള്ളം കൊണ്ടു വരുന്നതിനും, മറ്റ് ചില വീട്ടാവശ്യങ്ങള്‍ക്കും കുഞ്ഞ് ജീപ്പ് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു പ്രൊജക്ടാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഷാക്കിര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (10 minutes ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (32 minutes ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (40 minutes ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (48 minutes ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (50 minutes ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (55 minutes ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (2 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (2 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (3 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (3 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (4 hours ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (4 hours ago)

Malayali Vartha Recommends