Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

പോലീസ് ആസ്ഥാനത്തെ വ്യാജരേഖ ചമക്കൽ കേസ്:സബ്ബ് ഇൻസ്പെക്ടർ ജേക്കബ്ബ് സൈമന് മുൻകൂർ ജാമ്യമില്ല,പ്രതികളുടെ എണ്ണം കൂടും, സൈമൺ നിർമ്മിച്ചു നൽകിയ ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ ഗുഡ് എൻട്രി സർട്ടിഫക്കറ്റിൽ പ്രൊമോഷൻ ലഭിച്ച പോലീസുദ്യോഗസ്ഥരും കേസിൽ കൂട്ടു പ്രതികളാകും

23 APRIL 2021 09:42 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ വ്യാജരേഖ ചമക്കുകയും ആൾമാറാട്ടം നടത്തിയെന്നുമുള്ള കേസിൽ പ്രതിയായ ഡി ജി പി ഓഫീസിലെ ജനമൈത്രി ഡയറക്ട്രേറ്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ജേക്കബ്ബ് സൈമന് മുൻകൂർ ജാമ്യമില്ല.

 

 

തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയുടെ ജാമ്യ ഹർജി തള്ളിയത്. സംസ്ഥാന ഡി ജി പി , എ ഡിജിപി , ഐ ജി എന്നീ സീനിയർ ഐ പി എസ് ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ ലെറ്റർ ഹെഡ് , വ്യാജ സീൽ എന്നിവ നിർമ്മിച്ച് വ്യാജ പ്രശംസാ പത്രം , ഗുഡ് എൻട്രി സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി നിർമ്മിച്ച് പോലിസുദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനായി നൽകുകയും ഡിവൈഎസ്പിയുടെ ഔദ്യോഗിക യൂണിഫോം കൈവശം വെക്കുകയും ചെയ്തുവെന്ന കേസിലാണ് എസ്ഐക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.

 

 

 

 

മുമ്പ് എയർപോർട്ട് ഡ്യൂട്ടി നോക്കി വരവേ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ നടന്ന മനുഷ്യക്കടത്ത് കേസിൽ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടയാളാണ് ജേക്കബ് സൈമൺ.

 

താൻ നിരപരാധിയും തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലാത്തതുമാണ്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ട് കളവായാണ് കേസെടുത്തത്.

 

 

 

തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം കൊടുക്കണമെന്നാവശ്യപ്പെട്ടാണ് എസ് ഐ മുൻകൂർ ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്.

 

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്.

 

 

 

2021 മാർച്ച് 6 നാണ് എസ് ഐക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഡി ജി പി , എഡിജിപിമാർ , ഐ ജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും നിർമ്മിച്ചുവെന്നാണ് കണ്ടെത്തൽ.

 

 

ഇവ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കുറുക്കുവഴിയിലൂടെ പ്രൊമോഷൻ നേടാനായി ഗുഡ് എൻട്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി. ഇത് ശ്രദ്ധയിൽപ്പെട്ട ഡി ജി പി ക്രൈംബ്രാഞ്ചിനോട് രഹസ്യാന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. മനുഷ്യക്കടത്തിൽ വകുപ്പുതല ശിക്ഷാ നടപടി നേരിട്ടശേഷം ജേക്കബ്ബ് സൈമൺ ഡയറക്ടട്രേറ്റിലെ ജനമൈത്രി പോലീസ് വിഭാഗത്തിലായിരുന്നു.

 

 


എസ് ഐ യുടെ കൊല്ലത്തെ വീട്ടിലും പോലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ് ഐ യുടെ വീട്ടിൽ നിന്ന് ഡി ജി പി , എ ഡി ജി പി , ഐ ജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജ സീലും രേഖകളും പിടിച്ചെടുത്തു.

ഡിവൈഎസ്പിയുടെ യൂണിഫോമും ഈ യൂണിഫോം ധരിച്ചുള്ള ചിത്രങ്ങളും കണ്ടെടുത്തു. ഇവ ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും കണ്ടെത്തി.

 

 


വ്യാജ നിർമ്മാണം , ചതിക്കലിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം , ആൾമാറാട്ടം വഴി ചതിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കവേ എസ് ഐ ഒളിവിൽ പോവുകയായിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (13 minutes ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (1 hour ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (1 hour ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (2 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (2 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (2 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (4 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (4 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (4 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

Malayali Vartha Recommends