പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി

എറണാകുളം പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി. കോണ്‍സ്റ്റബിള്‍ കുഴുപ്പിള്ളി സ്വദേശി അന്‍ജിത്തി(41)നെയാണ് കാണാതായത്. ശനിയാഴ്ച മുതല്‍ അന്‍ജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ പരാതിനല്‍കി. ശനിയാഴ്ച രാവിലെയാണ് അന്‍ജിത്ത് വീട്ടില്‍നിന്നിറങ്ങിയത്.
പിന്നാലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് അന്‍ജിത്ത് വീടുവിട്ടിറങ്ങിയതെന്നാണ് സൂചന. സംഭവത്തില്‍ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























