സി പി എമ്മിനെ നിലനിര്‍ത്തിയ സരിതയെ പോലീസ് പിടിച്ചതെങ്ങനെ ?

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്താന്‍ സിപിഎം ഉപയോഗിച്ച സരിതാ നായരെ പിടിച്ചു കെട്ടി ജയിലില്‍ അടച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍.
സരിതയെ രക്ഷിക്കാന്‍ സി പി എം നടത്തിയ എല്ലാ കളികളും നിഷ്പ്രദമാക്കി കൊണ്ടാണ് സരിതയെ പോലീസ് പിടിച്ച് ജയിലില്‍ ഇട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഒരാള്‍ക്ക് പോലും സരിതയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. അറസ്റ്റ് നടന്നു കഴിഞ്ഞപ്പോള്‍ സരിതയെ ഉപയോഗിച്ചവരൊക്കെ മാളത്തില്‍ പോയി ഒളിച്ചു.
ഒരു കാവല്‍ മന്ത്രിസഭക്കുള്ള നിസാര വിലയാണ് സരിതയുടെ അറസ്റ്റിലൂടെ കേരളം കണ്ടത്.തെരഞ്ഞടുപ്പിന് തൊട്ടു മുമ്പും ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളെ തേജോവധം ചെയ്യാന്‍ സി പി എം സരിതയെ ഉപയോഗിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് െ്രെകം ബ്രാഞ്ച് ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഇത് വലതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മനസിലാക്കികൊണ്ടുള്ള നീക്കമായിരുന്നു.
കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീങ്ങുന്നത്. യു ഡി എഫ് അധികാരത്തിലെത്തുമെന്ന കൃത്യമായ ധാരണ നമ്മുടെ പോലീസുകാര്‍ക്കുണ്ട്. സരിതയെയും ബിജു രമേശിനെയും ഉപയോഗിച്ചാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ഇമേജ് സി പി എം ഇല്ലാതാക്കിയതെന്ന് പോലീസുകാര്‍ക്കറിയാം.
പലതിനും അവര്‍ സാക്ഷിയുമാണ്. അതാണ് ഇപ്പോഴത്തെ പകരം വീട്ടലിന് പിന്നിലുള്ളത്.തട്ടിപ്പുകാരെ വിലസാന്‍ വിടേണ്ടെന്ന ധാരണയാണ് പോലീസുകാര്‍ക്കുള്ളത്.
ഭരണ മാറ്റം ഉണ്ടാകുമെന്ന് കണ്ടാല്‍ പോലീസുകാരും സിവില്‍ സര്‍വീസുകാരും ഇത്തരത്തില്‍ പെരുമാറാറുണ്ട്. ഐ എ എസുകാര്‍ ഇതിനകം നിലപാടുമാറ്റി കഴിഞ്ഞു. അത് ഭരണ തലത്തില്‍ കാണാവുന്നതാണ്.
തിരുവനന്തപുരത്ത് അറസ്റ്റിലായ സരിത നായരെ കോടതി അഞ്ചുദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം മൂന്നാം കോടതിയാണ് സരിതയെ റിമാന്‍ഡ് ചെയ്തത്. സോളാറുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.ഉച്ചയോടെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്‌ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. സരിതയെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് സിപിഎം ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പിയുടെ ഒരുകാര്യവും വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മാത്രമാണെന്നും ഇത് കീമോതെറാപ്പിയാണെന്ന് രേഖകളില്‍ പറയുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണായിരുന്നു സരിതയുടെ അറസ്റ്റ് നടന്നത്. ഇതില്‍ പ്രോസിക്യൂഷനും സര്‍ക്കാരിനെതിരെയാണ് നീങ്ങിയത്. അതായത് ഗ്രഹണ കാലത്ത് ആരും കടിക്കുമെന്ന് ചുരുക്കം.
സരിത ഒരു കമ്പനിയുണ്ടാക്കിയത് ജനനന്മക്ക് വേണ്ടിയല്ല. സോളാര്‍ കമ്മീഷന്‍ സരിതയെ വിശേഷിപ്പിച്ചത്, ആരെയും സ്വാധീനിക്കാന്‍ കഴിയുന്ന യുവതി എന്നാണ്. അതായത് പ്രതി തന്റെ ഇമേജ് ഉപയോഗിച്ചാണ് എല്ലാവരെയും സ്വാധീനിച്ചത്. വ്യക്തമായ ലക്ഷ്യത്തോടെയാണ് അവര്‍ നീങ്ങിയത്. അവരെ വിശ്വസിച്ച് പണം നല്‍കിയവരെയൊക്കെ അവര്‍ ചതിച്ചതായാണ് പരാതി. ഉന്നത നേതാക്കളുടെ ലറ്റര്‍ ഹെഡ് ഉണ്ടാക്കി ചതി നടത്തി. ഇതിനെതിരെ ചില കേസുകള്‍ വന്നു. എന്നാല്‍ എല്ലാറ്റിലും നിന്നും അവര്‍ ഊരി.
അവര്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ മസാലകള്‍ക്ക് പിന്നാലെ പോയി. ഒരു രതിചിത്രം കാണുന്ന മട്ടില്‍ കേരളം സോളാര്‍ കേസ് കണ്ടു കഴിഞ്ഞതോടെ അഴിമതി, കര്‍ട്ടന് പിന്നില്‍ പോയി ഒളിച്ചു. പ്രതിയായ സ്ത്രീയെ സ്വന്തം നന്മക്ക് വേണ്ടി ഉപയോഗിക്കാത്ത രാഷ്ട്രീയക്കാര്‍ കുറവാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കൈവിട്ടു.
സരിതാ നായര്‍ക്ക് മുന്നില്‍ ഒരു ജോലി തട്ടിപ്പ് കേസ് ലൈവായി ഉണ്ട്. അതില്‍ എപ്പോഴാണ് അറസ്‌റ്റെന്ന് കണ്ടറിയാം. ഏതായാലും യു ഡി എഫ് അധികാരത്തിലെത്തിയാല്‍ സരിതയുടെ കാര്യത്തില്‍ തീരുമാനമാകും.
"
https://www.facebook.com/Malayalivartha