കോവിഡ് കാലത്ത് നഗരസഭയുടെ കരുതല്‍; ശാന്തി കവാടത്തില്‍ ഗ്യാസ് ശ്മശാനം തയാര്‍'; വിവാദമായതോടെ പോസ്റ്റ് നീക്കി തിരുവനന്തപുരം മേയര്‍, പണിയായത് സ്ക്രീൻ ഷോട്ടുകൾ! സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോൾ

കോവിഡ് മഹാമാരി സമയത്ത് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജനങ്ങളോട് കാണിച്ച അമിതസ്നേഹം ഒടുവിൽ പണിയായി. ശാന്തികവാടത്തില്‍ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റാണ് മേയര്‍ക്ക് വിനയായിരിക്കുന്നത്. വിവാദമായതിന് പിന്നിലെ ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചിരിക്കുകയാണ്. മേയര്‍ക്കെതിരായ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ശ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചെന്നും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളുമാണ് മേയര്‍ പങ്കുവെച്ചത്.
'രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.' ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്.
മേയര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയുടെ അണികളില്‍ നിന്നു പോലും രോഷം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വന്നു . എന്നാല്‍ ഇതിനോടകം സൈബര്‍ ഇടങ്ങളില്‍ മേയറുടെ ഈ വാക്കുകള്‍ വിമര്‍ശനത്തിന്റെ ചൂടറിയുകയാണ്.
https://www.facebook.com/Malayalivartha



























