ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് -നവംബർ 24ന് തൊഴിൽ മേള
കണ്ണൂര്‍ ജില്ല എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
ജില്ല എംപ്ലോയ്മെന്റ് എക്ക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത് . നവംബർ 24 ന് രാവിലെ 9 മണിക്ക് കൃഷ്ണമേനോൻ സ്മാരക ഗവ: വനിത കോളേജിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തൊഴിൽ മേള ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളിൽ നിന്നുമുള്ള മുപ്പത്തിയഞ്ചോളം തൊഴിൽദായകർ മേളയിൽ പങ്കെടുക്കുന്നുണ്ട് .ആകെ ആയിരത്തി ഞ്ഞൂറിൽ അധികം ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ ആവശ്യമുള്ളത്
പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 24 ന് രാവിലെ 9 മണിക്ക് മുൻപായി കൃഷ്ണമേനോൻ സ്മാരക ഗവ: വനിത കോളേജിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം .അല്ലെങ്കിൽ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടേണ്ടതാണ്
https://www.facebook.com/Malayalivartha