Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പ്രവചനങ്ങളും പ്രതീക്ഷകളും ഏറ്റുമുട്ടിയ ദിവസങ്ങൾക്കൊടുവിൽ.... പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് നേരിടേണ്ടി വന്നത് പരാജയമാണ്, ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത് അഞ്ച് പ്രവാസി സ്ഥാനാർഥികൾ

03 MAY 2021 03:15 PM IST
മലയാളി വാര്‍ത്ത

കേരളം വീണ്ടും ചുവന്നപ്പോൾ പ്രവാസലോകത്ത് സമ്മിശ്രവികാരമാണ് കാണുവാൻ സാധിക്കുന്നത്. അങ്ങനെ പ്രവചനങ്ങളും പ്രതീക്ഷകളും ഏറ്റുമുട്ടിയ ദിവസങ്ങൾക്ക് പിന്നാലെ വീണ്ടും ചുവന്നുതുടുത്ത ചരിത്രം രചിച്ച കേരളത്തിനു രാഷ്ട്രീയം മറന്നുകൊണ്ട് പ്രവാസികളുടെ അഭിവാദ്യങ്ങൾ. ഇടവേളയ്ക്കു ശേഷം ശനിയാഴ്ച രാത്രി മുതൽ രാഷ്ട്രീയം കത്തിപ്പടരുകയായിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ എൽഡിഎഫ് ലീഡ് ഉറപ്പായതോടെ ആരവങ്ങളടങ്ങിയിരുന്നു.

ലേബർ ക്യാംപുകളിലടക്കം ഏവരും അതിരാവിലെ എഴുന്നേറ്റ് ടിവിക്കു മുന്നിൽ തന്നെ ഇരിപ്പായി. അങ്ങനെ ആറരയോടെ സ്ക്രീനിൽ സൂചനകൾ തെളിഞ്ഞപ്പോൾ ആവേശം ആർത്തിരമ്പി. ജോലിക്കു പോകുന്ന തിരക്കിലും പലരും ടിവി കാണാൻ മറന്നിരുന്നില്ല. രാഷ്ട്രീയം തലയ്ക്കു പിടിച്ചവർ അവധിയെടുത്തു ഫലപ്രഖ്യാപനം ആഘോഷമാക്കിയിരിക്കുകയാണ്. പ്രതിസന്ധികാലത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ പുതിയ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ പ്രവാസികളെയാകും ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന ആശങ്ക പങ്കുവച്ചാണ് പലരും ആഘോഷങ്ങൾക്ക് ശേഷം വഴിപിരിഞ്ഞത്. രോഗവും തൊഴിൽ അനിശ്ചിതത്വവും പിടിമുറുക്കിയതോടെ ഭാവി തുലാസിലായ പ്രവാസികൾക്കായി പ്രഖ്യാപനങ്ങളിലൊതുങ്ങിയ പദ്ധതികൾ ഇനിയെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷകൾ ബാക്കിയായിരുന്നു.

അതേസമയം പ്രവാസലോകത്തെ പ്രവർത്തനപരിചയവുമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയവർക്ക് പരാജയമാണ് നേരിടേണ്ടി വന്നത്. പ്രധാനമായും അഞ്ച് പ്രവാസി സ്ഥാനാർഥികളായിരുന്നു ഇക്കുറി മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ എം.എൽ.എ ആയ കുറ്റ്യാടിയിലെ പാറക്കൽ അബ്ദുല്ല ഉൾപ്പെടെ എല്ലാവരും പരാജയപ്പെടുകയുണ്ടായി.

കൂത്തുപറമ്പിന്‍റെ ചരിത്രം തിരുത്താനിറങ്ങിയ പൊട്ടങ്കണ്ടി അബ്ദുല്ല, ഖത്തറിലെ പ്രവാസി പാറക്കൽ അബ്ദുല്ല, ഷാർജ ഇന്ത്യൻ അസോസിയേഷൻറെ ഭാരവാഹിയായിരുന്ന എം.എ. ലത്തീഫ്, മുൻ മാധ്യമപ്രവർത്തകനും ലുലു ജീവനക്കാരനുമായിരുന്ന ശോഭാ സുബിൻ, ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ എന്നിവരാണ് മുൻ പ്രവാസികളുടെ മേൽവിലാസത്തിൽ തെരഞ്ഞെടുപ്പിനായി ഇറങ്ങിയത്. എന്നാൽ എല്ലാവരും തോറ്റു.

കൂത്തുപറമ്പ് മണ്ഡലം പിടിച്ചെടുക്കാനായിരുന്നു പൊട്ടങ്കണ്ടി അബ്ദുല്ലയെ നിയോഗിച്ചത്. 9541 വോട്ടിനാണ് തോൽവിയടഞ്ഞത്. അൽ മദീന ഗ്രൂപ്പ് ചെയർമാനായ അബ്ദുല്ല 45 വർഷമായി പ്രവാസ ലോകത്ത് സജീവമാണ്. കുറ്റ്യാടിയിൽ 333 വോട്ടിനാണ് സി.പി.എമ്മിന്‍റെ കെ.പി. കുഞ്ഞമ്മദ് കുട്ടിയോട് പാറക്കൽ അബ്ദുല്ല പരാജയപെട്ടത്. കോൺഗ്രസിന്‍റെ ബാനറിൽ ഉദുമയിൽ പോരിനിറങ്ങിയ ബാലകൃഷ്ണൻ പെരിയ 13,332 വോട്ടിനാണ് സി.എച്ച്. കുഞ്ഞമ്പുവിനോട് തോറ്റത്.

കാസർകോട്ടാണ് എം.എ. ലത്തീഫ് മാറ്റുരച്ചത്. മുസ്ലീം ലീഗിന്‍റെ എൻ.എ. നെല്ലിക്കുന്നിനോട് 13,087 വോട്ടിനാണ് ലത്തീഫ് പരാജയപ്പെട്ടത്. മണ്ഡലത്തിൽ ലത്തീഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജോയിൻറ് ട്രഷററും യു.എ.ഇ ഐ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.ലുലു ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ശോഭ സുബിൻ കയ്പമംഗലത്താണ് പരീക്ഷണത്തിനിറങ്ങിയത്. സി.പി.ഐയിലെ ഇ.ടി. ടൈസണോട് 22,698 വോട്ടിനാണ് പരാജയപ്പെട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (17 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (31 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (40 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (49 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends