Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

9 നോട് 9 ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99... പിണറായി അര്‍ജുനന്റെ പുനര്‍ ജന്മം; 99സീറ്റിന്റെ രഹസ്യം വെളിപ്പെടുത്തി സ്വാമി സന്ദിപാനന്ദ ഗിരി; വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

03 MAY 2021 04:53 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന് അര്‍ജുന പരിവേഷം നല്‍കി സ്വാമി സന്ദിപാനന്ദ ഗിരി ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തിളക്കമാര്‍ന്ന 99 സീറ്റിന് പിന്നിലെ രഹസ്യവും അദ്ദേഹം പങ്കു വയ്ക്കുന്നു.

പൗരാണിക ഭാരതീയ സങ്കല്‍പ്പത്തില്‍ ഒന്‍പതിനെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്. ഒന്‍പതിനോട് ഒന്‍പത് ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99. പിണറായി വിജയനുണ്ടല്ലോ അര്‍ജുനന്റെ പുനര്‍ജന്മമാണെന്ന് നിങ്ങളറിയണം എന്നിങ്ങനെയുള്ള വാക്കുകളാണ് സന്ദിപാനന്ദഗിരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സ്വാമി സന്ദിപാനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിറവാര്‍ന്ന 9 9 ന്റെ രഹസ്യം. പൗരാണിക ഭാരതീയ സങ്കല്‍പ്പത്തില്‍ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്. ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9തന്നെ.അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ. 9 നോട് 9 ചേരുമ്പോള്‍ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേര്‍ന്നാല്‍ 99.

9നോട് 9 കൂട്ടിയാല്‍ 18 എന്ന മറ്റൊരു അദ്ധ്യാത്മിക സംഖ്യ രൂപംകൊള്ളും. അയ്യപ്പന്റെ 18 പടികള്‍ അതിനെ സൂചിപ്പിക്കുന്നു. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വിജയന്റെ രഥം ഓടിച്ചത് 18 ദിവസമായിരുന്നു. 18 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 18 അക്ഷൌഹിണി പടകളായിരുന്നു അണിനിരന്നത്. ഇതെല്ലാം വിസ്തരിച്ച് 18 പര്‍വ്വങ്ങളിലായി വ്യസന്‍ എഴുതിയ ഗ്രന്ഥമാണ് മഹാഭാരതം. ആ മഹാഭാരതത്തിന്റെ കേന്ദ്രമായ ഭഗവത്ഗീത 18 അദ്ധ്യായങ്ങളോട് കൂടിയതാണ്. കൂടാതെ വ്യസന്‍ 18 മഹാപുരാണങ്ങളും 18 ഉപ പുരാണങ്ങളും രചിച്ചു.
മിത്രങ്ങളെ ഇനി നിങ്ങളോട് ഒരു രഹസ്യം പറയാം, ഈ പിണറായി വിജയനുണ്ടല്ലോ അര്‍ജുനന്റെ പുനര്‍ജന്മമാണെന്ന് നിങ്ങളറിയണം. നിങ്ങള്‍ കേട്ടിട്ടില്ലേ ഗീതയില്‍ പറഞ്ഞ യദാ യദാഹി ധര്‍മ്മസ്യ ....ധര്‍മ്മത്തിന് നാശം വരുത്തുന്ന അധര്‍മ്മികളെ ഉന്മൂലനം ചെയ്യാനായി ഞാന്‍ അവതരിക്കുമെന്ന്. കണ്ണൂരിനെ കണ്ണന്റെ ഊര് ശ്രീകൃഷ്ണന്റെ നാട് എന്നും അന്നത്തെ ധര്‍മ്മക്ഷേത്രമാണ് ഇന്നത്തെ ധര്‍മ്മടമെന്നും നിങ്ങള്‍ അറിയണം. ധര്‍മ്മടത്ത് പാര്‍ത്ഥന്‍ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്. കലിയുഗത്തില്‍ വിജയനു തുണയായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അയ്യപ്പനായി അവതരിച്ചുവെന്നും നിങ്ങളറിയണം. ശകുനിയെപ്പോലുള്ളവര്‍ കലികാലത്ത് സമുദായ നേതാക്കളായി അവതരിച്ചുവെന്നും അറിയണം. കൂടെ അവതരിച്ച വാവരുസ്വാമിയെ ഷാജി നിഗ്രഹണത്തിനും ജലീല്‍ സംരക്ഷണത്തിനും വേണ്ടി ആയിരുന്നുവെന്നും മനസിലാക്കണം.

മിത്രങ്ങളേ ,നിങ്ങളോട് മറ്റൊരു രഹസ്യവും പറയാം നിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. വിജയനെ കാണുമ്പോള്‍ നിങ്ങള്‍ ശരണം വിളിച്ചത് ഓര്‍മ്മയില്ലേ...നിങ്ങളെക്കൊണ്ട് അയ്യപ്പനും വിജയനും ചെയ്യിപ്പിച്ചതാണ് അതെല്ലാം. നിങ്ങളിലടിഞ്ഞുകൂടിയ പാപം തീരുന്നതിനായിരുന്നു അതെല്ലാം. എടപ്പാളോട്ടവും ഇതുപോലെ പാപ വിമോചനത്തിനായുള്ള കൂട്ടയോട്ടമായിരുന്നു വെന്ന് അറിയണം. നിങ്ങളുടെ കേസുകള്‍ പിന്‍വലിച്ചത് അയ്യപ്പസ്വാമിയുടേയും വിജയന്റേയും കൃപാ കടാക്ഷമായി കരുതണം. അക്കൗണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കര്‍ശന നിര്‍ദ്ദേശം വിജയന്‍ നടപ്പാക്കി എന്നറിയുക.

അവിടെ കൂടിയതിന്റെ ഒരംശമാണ് ഇവിടെ കൂടിയത് അങ്ങിനെ നോക്കിയാല്‍ ഇവിടെ കൂടുകയല്ല കുറയുകയാണ് ചെയ്തതെന്ന് നിങ്ങളിലൊരാള്‍ വെളിവില്ലാതെ പറഞ്ഞത് അയ്യപ്പന്റ മായാവിലാസങ്ങളെന്നറിയണം. മല കയറാന്‍ പോയവന്‍ പവിത്രമായ ഇരുമുടികെട്ട് താഴെയിട്ടതിനും ,അയ്യപ്പന്റെ പവിത്ര പൂങ്കാവന ഭൂമിയില്‍ ഹാന്‍സ് തിരുകിയതിനുള്ള ശിക്ഷയായിരുന്നു പൂജ്യത്തിനായുള്ള തെക്ക് വടക്ക് നെട്ടോട്ടമെന്നും അറിയണം. അറിവും പൊരുളും തന്ന് കാത്തു രക്ഷിക്കുകയാണെന്ന് കരുതിയാല്‍ എല്ലാം ശുഭകരം.
സ്വാമി ശരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (16 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (30 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (39 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (48 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends