Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മറ്റ് മുന്നണികളുടെ വോട്ട് ബാങ്ക് പൊട്ടിച്ച് അനിലേട്ടൻ മുന്നിൽ... ഇത് ചരിത്ര ഭൂരിപക്ഷം... റിസൾട്ട് കണ്ട് ഞെട്ടി..!

03 MAY 2021 06:54 PM IST
മലയാളി വാര്‍ത്ത

ഇക്കുറിയും നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് തന്നെ നിലനിർത്തി. നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐയിലെ അഡ്വ. ജി.ആർ. അനിൽ വിജയിച്ചത് മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടിയിട്ടാണ് എന്ന പ്രത്യേകതയും ഉണ്ട്. ചില്ലറയൊന്നുമല്ല 23,309 വോട്ടുകൾക്കാണ് സിപിഐ സ്ഥാനാർഥി ജി. ആർ. അനിൽ കോൺഗ്രസ് സ്ഥാനാർഥി പി.എസ്.പ്രശാന്തിനെ പരാജയപ്പെടുത്തിയത്.

ഇതോടെ യുവ സ്ഥാനാർഥിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷ കട്ട പൊകയായി. സിപിഐ ജില്ലാ സെക്രട്ടറിയാണ് ജി.ആർ.അനിൽ. ജെ.ആർ. പത്മകുമാറാണ് ബിജെപിക്കായി മത്സരിച്ചത്. ഇതിനു മുമ്പ്​ 1957ൽ സി.പി.ഐയിലെ എൻ. എൻ. പണ്ടാരത്തിൽ നേടിയ 12,665 വോട്ടും 1965ൽ കോൺഗ്രസിലെ വരദാരാജൻ നായർ നേടിയ 12,049 വോട്ടും 1977ൽ കണിയാപുരം രാമചന്ദ്രൻ നേടിയ 10,739 വോട്ടുമാണ് ഉയർന്ന ഭൂരിപക്ഷം. പിന്നീട്, മാറി മാറി വിജയിച്ചവർക്കൊന്നും ഇത്തരത്തിൽ പന്ത്രണ്ടായിരത്തിന് മുകളിൽ ഭൂരിപക്ഷം പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ആകെ വോട്ടിന്റെ പകുതിയോളം തന്റെ പെട്ടിയിലാക്കാൻ ഇത്തവണ ഇദ്ദേഹത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് വിജയം. 64 വർഷത്തിന്റെ ചരിത്ര പുസ്തകത്തിൽ ഇരട്ടി ഭൂരിപക്ഷം പിടിച്ച് സിപിഐയിലെ തന്നെ ഹീറോയായി മാറിയിരിക്കുകയാണ് സഖാവ് ജി. ആർ.

അണ്ടൂർകോണം, പോത്തൻകോട്, മാണിക്കൽ, വെമ്പായം, കരകുളം പഞ്ചായത്തുകളും നെടുമങ്ങാട് നഗരസഭയും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് മണ്ഡലം. വെമ്പായമൊഴികെയുള്ള പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരണത്തിലുള്ളത്. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനുതന്നെ മേൽക്കൈയുള്ളത്. മുനിസിപ്പാലിറ്റിയും എൽഡിഎഫിന്റെ പോക്കറ്റിൽ.

1987 ലെ തിരഞ്ഞെടുപ്പിൽ കെ.വി. സുരേന്ദ്രനാഥ് കോൺഗ്രസിലെ പാലോട് രവിയെ 5543 വോട്ടുകൾക്കു പരാജയപ്പെടുത്തി സീറ്റ് പിടിച്ചു. 1991 ൽ പാലോട് രവി സിപിഐയിലെ ഗോവിന്ദപ്പിള്ളയെ 939 വോട്ടിനു പരാജയപ്പെടുത്തി. 1996ൽ പാലോട് രവി സിപിഐയിലെ മാങ്കോട് രാധാകൃഷ്ണനെ 4264 വോട്ടിനു തോൽപിച്ചു.

2001 ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ 156 വോട്ടിന് അട്ടിമറിച്ചു. 2006 ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ തോൽപിച്ചത് 85 വോട്ടുകൾക്ക്. 2011 ൽ പാലോട് രവി 5030 വോട്ടുകൾക്ക് പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തി. 2016 ൽ സിപിഐയിലെ സി. ദിവാകരൻ 3,621 വോട്ടുകൾക്ക് പാലോട് രവിയെ തോൽപിച്ചു.

ഈ പോരാട്ടങ്ങളെല്ലാം വിലയിരുത്തുമ്പോൾ ജിആർ ആണ് ഇപ്പോൾ പാർട്ടിലെ ഹീറോ. വോട്ടെടുപ്പിനു ശേഷമുള്ള സി.പി.ഐ സംസ്ഥാന നേതൃത്വത്തിൻെറ വിലയിരുത്തലിൽ മണ്ഡലത്തിൽ പാർട്ടി ശക്തമായ മത്സരമായിരുന്നു നേരിട്ടതെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്.

പെട്ടി പൊട്ടിച്ചപ്പോൾ ഒരു ഘട്ടത്തിൽ പോലും ജി. ആർ. അനിലിന്റെ പരിസരിത്ത് പലുമെത്താൻ പി.എസ്. പ്രശാന്തിന് സാധിച്ചില്ല. സി.പി.ഐ കേന്ദ്രങ്ങളെപ്പോലും അതിശയപ്പെടുത്തിക്കൊണ്ടാണ് നെടുമങ്ങാട് അനിൽ തേരോട്ടം നടത്തിയത്.

സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. ജി. ആര്‍. അനില്‍ ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാവ്​ കൂടിയാണ്. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തേക്കെത്തിയ ജി.ആര്‍. കഴിഞ്ഞ ആറു വര്‍ഷമായി പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി സ്ഥാനത്ത് പ്രവർത്തിച്ച് വരികയായിരുന്നു. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി ആര്‍ അനില്‍ ഹാന്റക്‌സിന്റെ ഡയറക്ടറായും കൈത്തറി - ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു വര്‍ഷക്കാലം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയിട്ടും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്. പാവപ്പെട്ടവര്‍ക്കായി കുറഞ്ഞ നിരക്കില്‍ നടപ്പാക്കിയ മൊബൈല്‍ മോര്‍ച്ചറി പദ്ധതി തുടങ്ങി തിളക്കമാര്‍ന്ന നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവനന്തപുരം നഗരം ശുചീകരിക്കുന്ന ലോക ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയുടെ സൃഷ്ടികര്‍ത്താവ് കൂടിയാണ് തിരുവനന്തപുരത്തുകാരുടെ സ്വന്തം അനിലേട്ടൻ. ഏഴര വര്‍ഷക്കാലം പാര്‍ട്ടിയുടെ ജില്ല അസി. സെക്രട്ടറിയായും കഴിഞ്ഞ 12 വര്‍ഷമായി പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരുന്ന അനിൽ തീർച്ചയായും വളരെ ശക്തനായ ജനസമ്മിതിയുള്ള നേതാവ് തന്നെയായിരുന്നു.

ഇത്തവണത്തെ പിണറായി മന്ത്രിസഭയിൽ മിന്നു പ്രകടം കാട്ടി സിഐയിൽ തിളങ്ങിയ ഈ സൂപ്പർസ്റ്റാറിന് മന്ത്രി പദവി ലഭിക്കുമെന്നാണ് സമ്മിദിദായകർ അടക്കം ആ​ഗ്രഹിക്കുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (16 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (30 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (39 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (48 minutes ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (4 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (4 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends