Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കരുതല്‍ രാഷ്ട്രീയം ഇന്നോവയിലെ രാത്രിസഞ്ചാരം തുടര്‍ന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാര്‍ഢ്യം ഒരു ഓര്‍മ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓര്‍ക്കാട്ടേരിയുടെ സമരസൂര്യന്റെ ഓര്‍മ്മപ്പെടുത്തല്‍; ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പ്

04 MAY 2021 01:35 PM IST
മലയാളി വാര്‍ത്ത

വടകരയില്‍ നിന്നും അട്ടിമറി ജയം നേടിയ കെ കെ രമയുടെ സാന്നിധ്യം നിയമസഭയിൽ അതിനിർണ്ണായകമായി മാറും. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച അവര്‍ ജയിച്ചയുടന്‍ ടി പിയുടെ ശബ്ദമായി താന്‍ മാറുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. കെ കെ രെമയെ കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്ക് വച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.

കെ കെ രമയുടെ വിജയത്തെക്കുറിച്ച്‌ ഫേസ്ബുക്കില്‍ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുന്നുമുണ്ട് . പിന്‍വാതില്‍ വഴി നിങ്ങള്‍ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുന്‍വാതില്‍ വഴി പ്രവേശിക്കാന്‍ നിങ്ങള്‍ മൂലം നിര്‍ബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ മാതൃകകളെന്നാണ് കെ കെ രമയെ പറ്റി പറഞ്ഞിരിക്കുന്നത്.

നിങ്ങളെന്നെ എംഎല്‍എ ആക്കി! ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം രാത്രിയില്‍ ഒരു 51കാരന്‍ നരാധമന്മാരുടെ 51 വെട്ടേറ്റ് തെരുവില്‍ വീണുമരിച്ചു. ഇന്ന് അയാളുടെ സഹധര്‍മ്മിണി തന്റെ 51ആം വയസ്സില്‍ നിയമസഭയിലേക്ക് പ്രവേശിക്കുന്നു.

സംഗീതം പോലെ മധുരമാകേണ്ടിയിരുന്ന ആ അപരശബ്ദം ഇനി നിയമസഭയില്‍ ഉയരാന്‍ പോവുകയാണ്, അവരിലൂടെ. പിന്‍വാതില്‍ വഴി നിങ്ങള്‍ പ്രവേശിപ്പിച്ച സ്ത്രീകളല്ല, മുന്‍വാതില്‍ വഴി പ്രവേശിക്കാന്‍ നിങ്ങള്‍ മൂലം നിര്‍ബന്ധിതരായ രമയെപ്പോലുള്ള സ്ത്രീകളാണ് ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ മാതൃകകള്‍.

 

 

കരുതല്‍ രാഷ്ട്രീയം ഇന്നോവയിലെ രാത്രിസഞ്ചാരം തുടര്‍ന്ന്, മനുഷ്യരിലേക്ക് പടരുന്ന ഈ കെട്ടകാലത്തും രമയുടെ നിശ്ചയദാര്‍ഢ്യം ഒരു ഓര്‍മ്മപ്പെടുത്തലാണ്; ഒഞ്ചിയത്തിന്റെ, ഓര്‍ക്കാട്ടേരിയുടെ സമരസൂര്യന്റെ ഓര്‍മ്മപ്പെടുത്തല്‍. കുറിപ്പ് പൂർണമാകുന്നു.

അതേ സമയം യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരുമെന്നും . മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെ കെ രമ പറഞ്ഞു.

സിപിഐഎമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ ആശയങ്ങളെ മണ്ണില്‍ വാഴിക്കില്ലെന്ന തീരുമാനം ഒരു പാര്‍ട്ടിക്കും പാടില്ല. അത്തരത്തില്‍ ജനാധിപത്യം പുലരണമെന്ന് താൽപര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ വ്യക്തമാക്കി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കെ കെ രമയുടെ ചരിത്ര വിജയം. എല്‍ഡിഎഫില്‍ നിന്ന് എല്‍ജെഡി കളത്തിലിറങ്ങിയ പോരാട്ടത്തില്‍ കെ കെ രമയുടെ വിജയം എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (39 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (40 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (48 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends