പറമ്പില്‍ കളിക്കവേ ഐസ്‌ക്രീം ബോളാണെന്ന് കരുതി എടുത്തത് ബോംബ്.... വീടിനകത്ത് തട്ടിക്കളിക്കവേ പൊട്ടിത്തെറിച്ച് പിഞ്ചു കുട്ടികള്‍ക്ക് പരിക്ക്

പറമ്പില്‍ കളിക്കവേ ഐസ്‌ക്രീം ബോളാണെന്ന് കരുതി എടുത്തത് ബോംബ്.... വീടിനകത്ത് തട്ടിക്കളിക്കവേ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ പിഞ്ചു കുട്ടികള്‍ക്ക് പരിക്ക്.
തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയയുടെയും കബീറിന്റെയും മക്കളായ അമീന്‍ (5), റബീല്‍ (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ അമീനിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും റബീലിനെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും പവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം നടന്നത്.
വീടിന് അടുത്തുള്ള ളൊഴിഞ്ഞപറമ്പില്‍ അമീനും സുഹൃത്തുക്കളായ നാലുപേരും കളിക്കുന്നതിനിടെയാണ് ഐസ്‌ക്രീം ബോംബ് കിട്ടിയത്. ബോളാണെന്ന് കരുതി കുട്ടികളെല്ലാവരും കൂടി അമീനിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
അമീന്‍ വീടിനുള്ളില്‍ സെന്‍ട്രല്‍ ഹാളില്‍ ഇത് തട്ടിക്കളിച്ചു. മറ്റ് കുട്ടികള്‍ ഈ സമയം വീടിന് വെളിയിലായിരുന്നു. തട്ടിക്കളിക്കുന്നതിനിടയില്‍ കൈയില്‍നിന്ന് വീണയുടനെ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു.
ഈ സമയം അമീനിന്റെ ഉമ്മ റുഖിയ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. ഉമ്മയ്‌ക്കൊപ്പം അടുക്കളയിലായിരുന്ന റബീല്‍ സഹോദരനൊപ്പം കളിക്കാന്‍ എത്തുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ ജനല്‍പാളികള്‍ പൊട്ടിത്തെറിച്ചു. അമീനിന് നെഞ്ചിലും കാലിലുമാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോള്‍ റബീല്‍ കുറച്ചകലെയായിരുന്നതിനാല്‍ ബോംബിന്റെ ചീളുകള്‍ തെറിച്ചാണ് പരിക്ക്.
വീടിനുള്ളില്‍നിന്ന് ഉഗ്രശബ്ദം കേള്‍ക്കുകയും പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ സമീപവാസികളാണ് സഹോദരങ്ങളെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്.
അമീനിന് മുറിവേല്‍ക്കുകയും കൈകാലുകളില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ തുളച്ചുകയറുകയും ചെയ്തതിനാല്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha

























